ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ പീഡനം, പരാതിക്കാര്‍ മുന്നോട്ട് വരണമെന്ന് കമ്മീഷണര്‍; രഹസ്യസ്വഭാവത്തിലായിരിക്കും അന്വേഷണം

ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ പീഡനം, പരാതിക്കാര്‍ മുന്നോട്ട് വരണമെന്ന് കമ്മീഷണര്‍; രഹസ്യസ്വഭാവത്തിലായിരിക്കും അന്വേഷണം
Published on

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ മുന്നോട്ട് വരണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു ഐ.പി.എസ് ദ ക്യുവിനോട്.

ഇതിനോടകം ആറ് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അവയില്‍ ഇ-മെയില്‍ വഴി ലഭിച്ച പരാതിയില്‍ ഒഴികെ വെള്ളിയാഴ്ച തന്നെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ബാക്കിയുള്ളതില്‍ ശനിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും.

ഗുരുതര സ്വഭാവമുള്ള കേസായി കണ്ടാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ പേര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ മുന്നോട്ട് വന്ന് പരാതി നല്‍കാന്‍ തയ്യാറകണം.

രഹസ്യസ്വഭാവത്തിലുള്ള കേസായി തന്നെയായിരിക്കും പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറ്റി പൊലീസ് കമ്മീഷര്‍ ദ ക്യു'വിനോട്

ഇന്നലെ വൈകുന്നേരം ആറ് പരാതികളോളം കിട്ടിയിരുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇമെയില്‍ വഴിയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും.

ഇത് ഗുരുതര സ്വഭാവമുള്ള കേസായി തന്നെ പരിഗണിച്ച് പൊലീസ് അന്വേഷിക്കും. നിലവില്‍ പരാതി തന്നവരുടെ വിവരങ്ങള്‍ മാത്രമേ പൊലീസിന് അറിയുകയുള്ളു.

സോഷ്യല്‍ മീഡിയയിലെ പല ഹാന്റിലുകളില്‍ എവിടെ നിന്നൊക്കെ പരാതി ഉന്നയിക്കുന്നു എന്നത് നമുക്ക് അറിയാന്‍ പറ്റില്ല. ആളുകള്‍ മുന്നോട്ട് വന്ന് പരാതി തന്നാല്‍ മാത്രമേ പൊലീസിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളു.

ആവശ്യമായ നടപടികള്‍ ഉറപ്പായും സ്വീകരിക്കും. ഇതൊരു ശല്യം പോലെയാകുമോ എന്ന പേടിയിലാണ് പലരും പരാതി നല്‍കാത്തത് എന്നാണ് തോന്നുന്നത്. അങ്ങനെയാകില്ല.

പൊലീസ് വളരെ രഹസ്യ സ്വഭാവത്തില്‍ തന്നെയായിരിക്കും പരാതികള്‍ അന്വേഷിക്കുക. വനിതാ പൊലീസ് ഉദ്യോഗസ്ഥയും കൂടെയുണ്ടാകും. പരാതിക്കാര്‍ പറയുന്ന സ്ഥലത്ത് വന്ന് പൊലീസ് സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തും.

മജിസ്‌ട്രേറ്റിന്റെ അടുത്ത് ഒരു 164 സ്റ്റേറ്റ്‌മെന്റ് എടുക്കേണ്ടതായിട്ടുണ്ടാകും. എല്ലാ സുരക്ഷിതത്വവും പരാതിക്കാര്‍ക്ക് നല്‍കുമെന്ന് ഉറപ്പാണ്.

നിലവില്‍ വയ കൊച്ചി (via kochi) വഴിയാണ് ആറ് പേര്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ആരോപണം ഉന്നയിച്ച മുഴുവന്‍ പേരും പൊലീസില്‍ പരാതി നല്‍കിയാല്‍ കേസിന് കൂടുതല്‍ ബലമാകുമെന്ന് പെണ്‍കുട്ടികളുടെ അഭിഭാഷകനായ രാഘുല്‍ ദ ക്യുവിനോട് പറഞ്ഞു.

പൊലീസ് സ്വമേധയാ കേസെടുത്തത് കൊണ്ട് കേസിന് ബലമുണ്ടാകില്ല, പരാതിക്കാര്‍ ഉറച്ച് നിന്നാല്‍ മാത്രമേ കേസിന് ബലമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും രാഘുല്‍.

അഡ്വക്കേറ്റ് രാഘുല്‍ പറഞ്ഞത്

നിലവില്‍ പരാതി കൊടുത്ത ആറ് പേര്‍ കേസില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകുക തന്നെ ചെയ്യും. എഫ്.ഐ.ആര്‍ ഇന്നലെ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റേപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വയ കൊച്ചി വഴി ആറ് പേരാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് കൃത്യമായ രീതിയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്. ഈ കാര്യത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ട് കാര്യമില്ല.

പരാതിക്കാര്‍ ഉറച്ച് നിന്നാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളു. പരാതിക്കാരുടെ സ്റ്റേറ്റ്‌മെന്റ് സ്‌ട്രോങ്ങാണെങ്കില്‍ കേസും സ്‌ട്രോങ്ങായിരിക്കും. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ മുന്നോട്ട് വരേണ്ടതുണ്ട്.

കൊച്ചിയിലെ ടാറ്റു സ്ഥാപനമായ ഇങ്ക്‌ഫെക്റ്റഡ് സ്റ്റുഡിയോയിലെ സുജീഷ് പി എന്ന ടാറ്റു ആര്‍ട്ടിസ്റ്റ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിയാണ് ആദ്യം മുന്നോട്ട് വന്നത്.

ഒരാഴ്ചക്ക് മുമ്പ് ടാറ്റൂ ചെയ്യാന്‍ സ്റ്റുഡിയോ സന്ദര്‍ശിച്ചപ്പോള്‍ ബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പതിനെട്ടുകാരിയെന്ന് പരിചയപ്പെടുത്തിയ പെണ്‍കുട്ടി സോഷ്യല്‍ പ്ലാറ്റ്ഫോമായ റെഡിറ്റിലൂടെ (redit) വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ സുജീഷിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി കൂടുതല്‍ പേര്‍ ഇന്‍സറ്റഗ്രാമിലൂടെ രംഗത്തെത്തി. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ സുജീഷ് ഒളിവിലാണ്. ഇയാള്‍ ബംഗളുരുവിലേക്ക് കടന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് പതിനെട്ടുകാരി

ഇങ്ക്ഫെക്റ്റഡ് ടാറ്റുവിലെ സുജീഷ് പി.യ്ക്കെതിരെ റെഡിറ്റിലൂടെയാണ് ആദ്യം ആരോപണം പുറത്തുവരുന്നത്. ടാറ്റു ചെയ്യുന്നതിനിടെ താന്‍ നേരിട്ട ക്രൂരമായ റേപ്പിനെ കുറിച്ച് പെണ്‍കുട്ടി പോസ്റ്റ് ചെയ്യുകയായിരുന്നു. സുഹൃത്തിനൊപ്പം ടാറ്റു ചെയ്യാന്‍ പോയപ്പോഴാണ് റേപ്പ് നേരിട്ടത്. നേരത്തെയും ഇതേ സ്ഥാപനത്തില്‍ പെണ്‍കുട്ടി അമ്മയേയും കൂട്ടി പോയിരുന്നു.

ചിറകുകളോട് കൂടിയ വജൈനയാണ് പെണ്‍കുട്ടി ടാറ്റു ചെയ്യാന്‍ ആവശ്യപ്പെട്ടത്. സുഹൃത്ത് പുറത്ത് നില്‍ക്കുകയായിരുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ വേദനിച്ചതിനാല്‍ പെണ്‍കുട്ടി അല്‍പ്പം സമയം ബ്രേക്ക് ചോദിക്കുകയായിരുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ ഇയാള്‍ ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ബലപ്രയോഗത്തിലൂടെ തന്റെ വസ്ത്രം അഴിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്നും ആ സമയം തനിക്ക് ഭയപ്പാട് മൂലം പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടി.

പിന്നീട് പരാതിപ്പെടാനുള്ള വഴികള്‍ അന്വേഷിച്ചെങ്കിലും സാക്ഷിയോ സമാന അനുഭവമുള്ളവരോ ഇല്ലാതെ നീതി ലഭിക്കില്ലെന്നാണ് തിരിച്ചറിഞ്ഞതെന്നും പെണ്‍കുട്ടി എഴുതി. ഇതിന് ശേഷമാണ് സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.

ചിറകുകളോട് കൂടിയ വജൈനയാണ് പെണ്‍കുട്ടി ടാറ്റു ചെയ്യാന്‍ ആവശ്യപ്പെട്ടത്. സുഹൃത്ത് പുറത്ത് നില്‍ക്കുകയായിരുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ വേദനിച്ചതിനാല്‍ പെണ്‍കുട്ടി അല്‍പ്പം സമയം ബ്രേക്ക് ചോദിക്കുകയായിരുന്നു. ടാറ്റൂ ചെയ്യുന്നതിനിടെ ഇയാള്‍ ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ബലപ്രയോഗത്തിലൂടെ തന്റെ വസ്ത്രം അഴിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്നും ആ സമയം തനിക്ക് ഭയപ്പാട് മൂലം പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടി.

പിന്നീട് പരാതിപ്പെടാനുള്ള വഴികള്‍ അന്വേഷിച്ചെങ്കിലും സാക്ഷിയോ സമാന അനുഭവമുള്ളവരോ ഇല്ലാതെ നീതി ലഭിക്കില്ലെന്നാണ് തിരിച്ചറിഞ്ഞതെന്നും പെണ്‍കുട്ടി എഴുതി. ഇതിന് ശേഷമാണ് സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.

ലൈംഗിക അതിക്രമ പരാതിയുമായി നിരവധി പേര്‍

പെണ്‍കുട്ടിയുടെ റെഡിറ്റ് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് കൂടുതല്‍ പേര്‍ മുന്നോട്ട് വരികയായിരുന്നു. ടാറ്റു ചെയ്യുന്നത് ആദ്യമായതിനാല്‍ തങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയാണോ എന്ന് തിരിച്ചറിയാന്‍ പോലും സാധിച്ചില്ലെന്നാണ് പലരും എഴുതുന്നത്.

രണ്ട് വര്‍ഷം മുമ്പ് നേരിട്ട അനുഭവങ്ങള്‍ വരെ ഇതിനോടകം ഇന്‍സ്റ്റഗ്രാമിലൂടെ പലരും പങ്കുവെച്ചിട്ടുണ്ട്. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് അപമര്യാദയായി പെരുമാറിയെന്നു ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ദുരനുഭവം നേരിട്ടവര്‍ തുറന്നെഴുതി.

രണ്ട് വര്‍ഷം മുമ്പും ലൈംഗിക അതിക്രമം

മറ്റൊരു പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ '' 20 വയസുള്ളപ്പോഴാണ് ടാറ്റു ചെയ്യാന്‍ പോയത്. വാരിയെല്ലിന് സമീപമാണ് ടാറ്റു ചെയ്യാന്‍ തീരുമാനിച്ചത്. അതുകൊണ്ട് എങ്ങനെയായിരിക്കും ടാറ്റു ചെയ്യുക എന്നതിനെക്കുറിച്ചും ആശങ്കയുണ്ടായിരുന്നു. ആദ്യം അവിടെ ടാറ്റു ചെയ്യുന്നത് സുരക്ഷിതമാണെന്നാണ് തോന്നിയത്. ഇയാള്‍ ടാറ്റു ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അണ്‍കംഫേര്‍ട്ടബിള്‍ ആയി തോന്നി. ബ്രാ നീക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ശരീരം മറയ്ക്കാന്‍ ഒന്നും തന്നെ തന്നില്ല.

ഇരുപത് വയസുകാരി എന്ന നിലയ്ക്കും ആദ്യമായി ടാറ്റൂ ചെയ്യുന്ന ആളെന്ന നിലയ്ക്കും ഇതെല്ലാം ശരിയാണോ എന്ന് അറിയില്ലായിരുന്നു. ടാറ്റൂ ചെയ്യുമ്പോള്‍ നഗ്നമായി ഇരിക്കുന്നത് ശരിയാണോ എന്നും അറിയില്ലായിരുന്നു. തന്റെ മാറിടത്തില്‍ ടാറ്റു ചെയ്യുന്നതിനിടെ അയാള്‍ സ്പര്‍ശിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം ഇത് തുറന്നെഴുതുമ്പോള്‍ സുജീഷ് എന്നയാളില്‍ നിന്ന് ലൈംഗിക അതിക്രമമാണ് നേരിട്ടതെന്ന് മനസിലാകുന്നു. പലരുടെ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ ഇതേ രീതിയില്‍ അയാള്‍ പല സ്ത്രീകളെയും ദുരുപയോഗം ചെയ്തുവെന്നാണ് മനസിലാകുന്നതെന്നും പെണ്‍കുട്ടി എഴുതി.

ഇന്‍സ്റ്റഗ്രാമില്‍ വിവരങ്ങള്‍ പങ്കുവെച്ചതിന് ശേഷം 20-30 പേരോളം തങ്ങള്‍ക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നുവെന്ന് പറഞ്ഞ് തനിക്ക് മെസേജ് അയച്ചുവെന്ന് പെണ്‍കുട്ടി ദ ന്യൂസ് മിനുറ്റിനോട് പറഞ്ഞു. സംഭവം നടന്നതിന് ശേഷം അങ്ങനെ ഒന്നും സംഭവിച്ചില്ലെന്ന് എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. കാരണം ഞാനൊരു വലിയ ടാറ്റുവാണ് അവിടെ നിന്ന് ചെയ്തത്. അത് ഒരു ലൈം?ഗിക അതിക്രമവുമായി ബന്ധപ്പെടുത്തി ഓര്‍ക്കാന്‍ എനിക്കാകുമായിരുന്നില്ല. പക്ഷേ പിന്നീട് സുജീഷിനെ തുറന്നുകാട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു വനിതാ ഫോട്ടോ?ഗ്രാഫറും തനിക്ക് സമാനമായ അനുഭവം നേരിടേണ്ടി വന്നുവെന്ന് മെസേജിലൂടെ പറഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു. യുവതിയോട് ടോപ്പ് മാറ്റാനും കംഫര്‍ട്ടബിള്‍ ആയി ഇരിക്കാന്‍ കയ്യ് സുജീഷിന്റെ കാല്‍മുട്ടില്‍ വെക്കാനും ആവശ്യപ്പെട്ടുവെന്നാണ് അവര്‍ പറഞ്ഞതെന്നും യുവതി ദ ന്യൂസ് മിനുറ്റിനോട് പറഞ്ഞു.

സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

സുജീഷ് പലരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്നും സ്റ്റുഡിയോയില്‍ വരുന്ന പലര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നുമുള്ള സഹപ്രവര്‍ത്തകന്റെ മാതൃഭൂമിയിലൂടെയുള്ള നിര്‍ണായക വെളിപ്പെടുത്തലും പുറത്ത് വന്നിട്ടുണ്ട്. ഒരു കസ്റ്റമര്‍ വന്നാല്‍, കപ്പിള്‍ ആണെങ്കില്‍ കൂടിയും അവരെ മാത്രം അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും കൂടെ വന്ന ആളെ പുറത്തിരുത്തി കാബിന്റെ ഡോര്‍ ലോക്ക് ചെയ്യുകയുമാണ് സുജീഷ് ചെയ്യാറുള്ളതെന്ന് സഹപ്രവര്‍ത്തകന്‍ പറയുന്നു.

മിനിമല്‍ ടാറ്റുവിന് പോലും 2-3 മണിക്കൂര്‍ സമയമൊക്കെ എടുക്കാറുണ്ട്. സത്യത്തില്‍ അത്രയും സമയം മിനിമല്‍ ടാറ്റുവിന് ആവശ്യമില്ലെന്നും വാര്‍ത്ത വിവാദമായതിന് പിന്നാലെ സുജീഷിന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു. സ്ഥാപനത്തില്‍ കയറി സുജീഷിനെ തല്ലുന്ന സ്ഥിതി വരെയുണ്ടായിട്ടുണ്ടെന്നാണ് സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലില്‍ നിന്നും മനസിലാകുന്നത്. പെണ്‍കുട്ടികള്‍ ടാറ്റു ചെയ്യാന്‍ വരുമ്പോള്‍ തന്നെ വരരുത്, ആരെയെങ്കിലും കൂടെ കൂട്ടണമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in