രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ മണ്ണിട്ട് നിറച്ച് നിരപ്പാക്കി ഉണ്ടാക്കുന്ന എയര്‍പോര്‍ട്ടിനെയാണ് ടേബിള്‍ ടോപ് എയര്‍പോര്‍ട്ട് എന്ന് പറയുന്നത്. മലയെ വെട്ടി മാറ്റിയുണ്ടാക്കുന്നത് ആയതുകൊണ്ട് തന്നെ വളരെ ഉയരത്തിലായിരിക്കും വിമാനത്താവളത്തിന്റെ റണ്‍വേ. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് ടേബിള്‍ടോപ് റണ്‍വേകള്‍. ഇവിടെ പൈലറ്റുമാര്‍ കൂടുതല്‍ ഉയരം കൈവരിച്ച് ലാന്‍ഡിംഗിന് ശ്രമിക്കണം. അല്ലെങ്കില്‍ വളരെ ദൂരെ നിന്ന് തന്നെ ഉയരം കുറച്ച് പറന്ന് വന്നതിന് ശേഷം ലാന്‍ഡ് ചെയ്യണം. ഇതാണ് ടേബിള്‍ ടോപ് ലാന്‍ഡിങിനുള്ള രണ്ട് ടെക്നിക്സ്.
അപകടസമയത്ത് കരിപ്പൂരില്‍ കാലാവസ്ഥ വളരെ മോശമായിരുന്നു, നല്ല മഴയുമുണ്ടായിരുന്നു. ഈ സമയം ഇവിടെ ലാന്‍ഡ് ചെയ്യുക എന്നുള്ളത് വളരെ ശ്രമകരമായ കാര്യമായിരുന്നിരിക്കാം. മാത്രമല്ല പൈലറ്റുമാര്‍ക്ക് ഇത്തരം റണ്‍വേകളില്‍ ഇറങ്ങുമ്പോള്‍ ചിലപ്പോള്‍ വിഷ്വല്‍ ഇല്യൂഷന്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇതും, കാലവസ്ഥ കാഴ്ച മറച്ചതും അപകടത്തിന് കാരണമായിരിക്കാം. വിമാനം റണ്‍വേയില്‍ സ്പര്‍ശിച്ച് കഴിഞ്ഞപ്പോള്‍ ഓവര്‍ഷൂട്ട് ചെയ്തിരിക്കാം, അങ്ങനെയായിരിക്കാം ഈ അപകടം ഉണ്ടായിരിക്കുക. ഇത്തരം വെല്ലുവിളികളാണ് ടേബിള്‍ ടോപ് റണ്‍വേകളില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പൈലറ്റുമാര്‍ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത്.
ഇത്തരം വെല്ലുവിളികളാണ് ടേബിള്‍ ടോപ് റണ്‍വേകളില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പൈലറ്റുമാര്‍ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത്.
കരിപ്പൂര്‍ വിമാനാപകടം ഉണ്ടായതിന് പിന്നാലെ 2010ല്‍ മംഗലാപുരത്തുണ്ടായ വിമാനാപകടവുമായി താരതമ്യമുണ്ടായി. മംഗലാപുരവും കരിപ്പൂര്‍ വിമാനത്താവളവും ശ്രമകരമായ ലാന്‍ഡിംഗ് ആവശ്യമായി വരുന്ന ടേബിള്‍ ടോപ് റണ്‍വേകളാണെന്നതായിരുന്നു താരതമ്യത്തിന് പിന്നില്‍. മേശയുടെ മേല്‍ത്തട്ട് പോലെ സമീപ്രദേശങ്ങള്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന റണ്‍വേയെ സാങ്കേതികമായി വിശേഷിപ്പിക്കുന്നതാണ് ടേബിള്‍ ടോപ് റണ്‍വേ. പൈലറ്റിന്റെ പരിചയസമ്പന്നത, ലാന്‍ഡിംഗിലെ വൈദഗ്ധ്യം എന്നിവ ടേബിള്‍ ടോപ് റണ്‍വേയില്‍ വിമാനമിറക്കുന്നതില്‍ പ്രധാനാണെന്ന് വ്യോമയാന വിദഗ്ധര്‍ വിശദീകരിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വ്യോമയാന വിദഗ്ധന്‍ അര്‍ജുന്‍ വെള്ളോട്ടില്‍ ദ ക്യു'വിനോട്
ടേബിള്‍ടോപ് റണ്‍വേ
രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ മണ്ണിട്ട് നിറച്ച് നിരപ്പാക്കി ഉണ്ടാക്കുന്ന എയര്‍പോര്‍ട്ടിനെയാണ് ടേബിള്‍ ടോപ് എയര്‍പോര്‍ട്ട് എന്ന് പറയുന്നത്. മലയെ വെട്ടി മാറ്റിയുണ്ടാക്കുന്നത് ആയതുകൊണ്ട് തന്നെ വളരെ ഉയരത്തിലായിരിക്കും വിമാനത്താവളത്തിന്റെ റണ്‍വേ. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് ടേബിള്‍ടോപ് റണ്‍വേകള്‍. ഇവിടെ പൈലറ്റുമാര്‍ കൂടുതല്‍ ഉയരം കൈവരിച്ച് ലാന്‍ഡിംഗിന് ശ്രമിക്കണം. അല്ലെങ്കില്‍ വളരെ ദൂരെ നിന്ന് തന്നെ ഉയരം കുറച്ച് പറന്ന് വന്നതിന് ശേഷം ലാന്‍ഡ് ചെയ്യണം. ഇതാണ് ടേബിള്‍ ടോപ് ലാന്‍ഡിങിനുള്ള രണ്ട് ടെക്നിക്സ്.
അപകടസമയത്ത് കരിപ്പൂരില്‍ കാലാവസ്ഥ വളരെ മോശമായിരുന്നു, നല്ല മഴയുമുണ്ടായിരുന്നു. ഈ സമയം ഇവിടെ ലാന്‍ഡ് ചെയ്യുക എന്നുള്ളത് വളരെ ശ്രമകരമായ കാര്യമായിരുന്നിരിക്കാം. മാത്രമല്ല പൈലറ്റുമാര്‍ക്ക് ഇത്തരം റണ്‍വേകളില്‍ ഇറങ്ങുമ്പോള്‍ ചിലപ്പോള്‍ വിഷ്വല്‍ ഇല്യൂഷന്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇതും, കാലവസ്ഥ കാഴ്ച മറച്ചതും അപകടത്തിന് കാരണമായിരിക്കാം. വിമാനം റണ്‍വേയില്‍ സ്പര്‍ശിച്ച് കഴിഞ്ഞപ്പോള്‍ ഓവര്‍ഷൂട്ട് ചെയ്തിരിക്കാം, അങ്ങനെയായിരിക്കാം ഈ അപകടം ഉണ്ടായിരിക്കുക. ഇത്തരം വെല്ലുവിളികളാണ് ടേബിള്‍ ടോപ് റണ്‍വേകളില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പൈലറ്റുമാര്‍ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത്.
ലാന്‍ഡിംഗും വിഷ്വല്‍ ഇല്യൂഷനും
വിഷ്വല്‍ ഇല്യൂഷനെ കുറിച്ച് ഇനിയും ധാരാളം പഠനം നടക്കേണ്ടിയിരിക്കുന്നു. പൈലറ്റുമാരുടെ അനുഭവങ്ങളില്‍ നിന്ന് അറിഞ്ഞിട്ടുള്ള വിവരമാണ് വിഷ്വല്‍ ഇല്യൂഷനെ കുറിച്ചുള്ളത്. വിമാനത്താവളം വളരെ ഉയരം കൂടിയ ഭാഗത്തായതു കൊണ്ട് ലാന്‍ഡ് ചെയ്യുന്നതത് ഒരു ചെറിയ സമയം കൊണ്ടാണ്. ഈ സമയം അതായത് ഉയരത്തില്‍ നിന്ന് താഴേക്ക് പെട്ടെന്ന് എത്തുമ്പോള്‍ പൈലറ്റുമാരുടെ കാഴ്ച പെട്ടെന്ന് മാറിപോകാനുള്ള സാധ്യത ഉണ്ട് അതാണ് വിഷ്വല്‍ ഇല്യൂഷന്‍ എന്ന് പറയുന്നത്.