പ്രൊഡ്യൂസേഴ്‌സ് അസോ.: തോല്‍പ്പിച്ചത് ഗൂഡാലോചനയിലെന്ന് ഹസീബ് ഹനീഫ്, ആരോപണം സമ്മതിച്ച് വിനയന്‍ പാനലിലെ സ്ഥാനാര്‍ത്ഥി 

പ്രൊഡ്യൂസേഴ്‌സ് അസോ.: തോല്‍പ്പിച്ചത് ഗൂഡാലോചനയിലെന്ന് ഹസീബ് ഹനീഫ്, ആരോപണം സമ്മതിച്ച് വിനയന്‍ പാനലിലെ സ്ഥാനാര്‍ത്ഥി 

Published on

പ്രൊഡ്യൂസേഴ്‌സ് അസോ. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് ഗൂഡാലോചനയിലെന്ന് ഹസീബ് ഹനീഫ്, ആരോപണം സമ്മതിച്ച് വിനയന്‍ പാനലിലെ സ്ഥാനാര്‍ത്ഥി. സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ എം രഞ്ജിത് നേതൃത്വം നല്‍കിയ പാനലിലെ ഒരാള്‍ മാത്രം പരാജയപ്പെട്ടത് എതിര്‍പാനല്‍ ഗൂഡാലോചനയും വ്യക്തിഹത്യയും നടത്തിയതിനെ തുടര്‍ന്നെന്ന് ആരോപണം. വെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തന്നെ തോല്‍പ്പിച്ചത് വ്യാജപ്രചരണത്തിലൂടെയാണ് നിര്‍മ്മാതാവ് ഹസീബ് ഹനീഫ് ദ ക്യൂവിനോട് പ്രതികരിച്ചു. ആറ് വര്‍ഷമായി തുടരുന്ന ഭരണസമിതിയിലെ എം രഞ്ജിത്ത്, ആന്റോ ജോസഫ്, ജി സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പാനല്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഈ പാനലില്‍ മത്സരിച്ച 21 പേരില്‍ ഒരാള്‍ മാത്രം പരാജയപ്പെട്ടത് സംഘടനയില്‍ വലിയ ചര്‍ച്ചയായിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ വച്ച് അംഗങ്ങളെ നിര്‍മ്മാതാവ് മാണി സി കാപ്പന്‍ തെറ്റിദ്ധരിപ്പിച്ചതാണ് പരാജയകാരണമെന്ന് ഹസീബ് ഹനീഫ് പറയുന്നു. വഞ്ചനാ കേസില്‍ അടക്കം മാണി സി കാപ്പനെതിരെ കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണെന്നും ഹസീബ്.

ഹസീബ് ഹനീഫിനെ പരാജയപ്പെടുത്തിയത് വ്യക്തമായ പ്ലാനിംഗോടെയാണെന്നും മാണി സി കാപ്പന്‍ ഹസീബീനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രസംഗിച്ചത് മറ്റൊരുടെയോ പ്ലാനിംഗിന് വശപ്പെട്ടാണെന്നും പ്രസിഡന്റ് എം രഞ്ജിത്ത് തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ജനറല്‍ ബോഡിയില്‍ പറഞ്ഞിരുന്നു. ഹസീബിന്റെയും നിലവിലെ ഭരണസമിതിയുടെയും ഗൂഡാലോചനാ വാദത്തെ പിന്തുണച്ച് വിനയനും ലിബര്‍ട്ടി ബഷീറും നയിച്ച പാനലിലെ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി നൗഷാദ് ആലത്തൂരും രംഗത്ത് വന്നു. വ്യക്തിഹത്യയും ഗൂഡാലോചനയും നടത്തി ഹസീബിനെ തോല്‍പ്പിച്ചതില്‍ വിഷമമുണ്ടെന്ന് നൗഷാദ് ആലത്തൂര്‍ ദ ക്യൂവിനോട് പ്രതികരിച്ചു.

നിര്‍മ്മാണത്തില്‍ ഹസീബിനൊപ്പം പങ്കാളിയായിട്ടുള്ള ആളാണ്. വിനയന്‍ നേതൃത്വം നല്‍കിയ പാനലില്‍ മത്സരിച്ചത് സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിലാണ്. എന്നാല്‍ ഹസീബിനെ കൃത്യമായി ടാര്‍ഗറ്റ് ചെയ്ത് തോല്‍പ്പിച്ചതാണെന്നാണ് തോന്നിയത്.

നൗഷാദ് ആലത്തൂര്‍ (വിനയന്‍ പാനലില്‍ ജോ. സെക്രട്ടറി സ്ഥാനാര്‍ത്ഥി)

ഹസീബ് ഹനീഫിന് 117 വോട്ടുകളാണ് ലഭിച്ചത്. എം രഞ്ജിത് പാനലില്‍ വൈസ് പ്രസിഡന്റ്ുമായി തെരഞ്ഞെടുക്കപ്പെട്ട കല്ലിയൂര്‍ ശശിക്ക് 139 വോട്ടുകള്‍ ലഭിച്ചിരുന്നു. എതിര്‍പാനലില്‍ ലിബര്‍ട്ടി ബഷീറിന് ലഭിച്ചത് 75 വോട്ടുകള്‍ മാത്രം. ഹസീബ് ഹനീഫ് പരാജയപ്പെട്ടപ്പോള്‍ വിനയന്‍ പാനലില്‍ നിന്ന് 139 വോട്ടുകള്‍ നേടി ലിസ്റ്റിന്‍ സ്റ്റീഫന്‍ മാത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രൊഡ്യൂസേഴ്‌സ് അസോ.: തോല്‍പ്പിച്ചത് ഗൂഡാലോചനയിലെന്ന് ഹസീബ് ഹനീഫ്, ആരോപണം സമ്മതിച്ച് വിനയന്‍ പാനലിലെ സ്ഥാനാര്‍ത്ഥി 
‘അഴിമതി ആരോപിക്കുമ്പോള്‍ അത് തെളിയിക്കുവാനുള്ള ബാദ്ധ്യത കൂടിയുണ്ട്’; വിനയന് മറുപടിയുമായി നിര്‍മ്മാതാവ്

മാന്‍ ഓഫ് ദ മാച്ച് എന്ന സിനിമ മുപ്പതിനായിരം രൂപ മാത്രം നല്‍കി കൈക്കലാക്കിയെന്നും വഞ്ചനാ കേസ് നല്‍കിയെന്നും ആരോപിച്ച് മാണി സി കാപ്പന്‍ ജനറല്‍ ബോഡി യോഗത്തില്‍ പ്രസംഗിച്ചത് പലരിലും തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് ഹസീബ്.ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടിയിരുന്ന ആളായിരുന്നു താനെന്നും ഹസീബ് ഹനീഫ്.

പ്രൊഡ്യൂസേഴ്‌സ് അസോ.: തോല്‍പ്പിച്ചത് ഗൂഡാലോചനയിലെന്ന് ഹസീബ് ഹനീഫ്, ആരോപണം സമ്മതിച്ച് വിനയന്‍ പാനലിലെ സ്ഥാനാര്‍ത്ഥി 
കേസും സാമ്പത്തിക നഷ്ടവുമുണ്ടാക്കാത്ത നേതൃത്വമെന്ന് രഞ്ജിത്-ആന്റോ, ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍ വിഭാഗം 

2007ല്‍ മാണി സി കാപ്പനില്‍ നിന്ന് അദ്ദേഹം നിര്‍മ്മിച്ച മാന്‍ ഓഫ് ദ മാച്ച് എന്ന സിനിമ വിലക്ക് വാങ്ങിയിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. അന്ന് എഗ്രിമെന്റ് സൈന്‍ ചെയ്യുന്ന ഘട്ടത്തിലും ബാക്കി തുക 20 ദിവസം കഴിഞ്ഞും നല്‍കാനായിരുന്നു ധാരണ. ഒരു ലക്ഷം കാഷ് ആയും ബാക്കി തുക ബാങ്ക് വഴിയുമാണ് നല്‍കിയത്. 2009ല്‍ അദ്ദേഹം നിര്‍മ്മിച്ച സിനിമകളുടെ എല്ലാം വിസിഡി, ഡിവിഡി അവകാശം വാങ്ങി. ഒരു സിനിമയ്ക്ക് ഇരുപതിനായിരം വച്ചാണ് വാങ്ങിയിരുന്നത്. അതേ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ബാക്കിയുള്ള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ്‌സും വാങ്ങിച്ചു. അതായത് മാന്‍ ഓഫ് ദ മാച്ചിന്റെ 2013ന് ശേഷമുള്ള റൈറ്റ്‌സാണ് 2007ല്‍ വാങ്ങിയത്. അതുവരെ ചാനലിനാണ് അവകാശം. 2028 വരെ മറ്റുളളവര്‍ക്ക് റൈറ്റസ് നല്‍കിയ സിനിമകളാണ് അദ്ദേഹത്തില്‍ നിന്ന് 2009ല്‍ ഞാന്‍ വാങ്ങിയത്. അതായത് പത്തൊമ്പത് വര്‍ഷത്തിന് ശേഷമുള്ള റൈറ്റ്‌സാണ് അന്ന് വാങ്ങിയത്. നമ്മള്‍ കുറേ വര്‍ഷത്തിന് ശേഷം ലഭിക്കുന്ന റൈറ്റ്‌സ് മുന്‍കൂറായി വാങ്ങുമ്പോള്‍ കസ്‌റ്റോഡിയനായ ലാബുകളില്‍ നിന്ന് നെഗറ്റീവ് ലഭിക്കാന്‍ വേണ്ടി ഒരു ലെറ്റര്‍ നിര്‍മ്മാതാവില്‍ നിന്ന് കിട്ടും. 2017ല്‍ മാണി സി കാപ്പന്റെ ഒരു ഇടനിലക്കാരന്‍ എന്നോട് ചെന്നൈയില്‍ വച്ച് മാണി സി കാപ്പന്റെ സിനിമകള്‍ വേണോ എന്ന് ചോദിച്ചു. 2007ലും 2009ലുമായി ഞാന്‍ അത് വാങ്ങിച്ചിട്ടുണ്ടല്ലോ എന്ന് അയാളോട് പറഞ്ഞു. സിനിമകള്‍ വിറ്റിട്ടില്ലെന്ന് കാട്ടി അദ്ദേഹം എസ് പിക്ക് പരാതി നല്‍കി പിന്നീട്. അന്വേഷണത്തില്‍ എഫ് ഐ ആര്‍ ഇട്ട് കേസെടുത്തു. രേഖകള്‍ കെട്ടിച്ചമച്ചെന്നായിരുന്നു കേസ്. അദ്ദേഹത്തിന്റെ ഒപ്പ് അല്ലെന്ന് കാട്ടിയായിരുന്നു കേസ്. ഒപ്പ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. എന്റെ കയ്യിലുള്ള ഡോക്യുമെന്റുകള്‍ വ്യാജമല്ലെന്ന് കണ്ട് എന്നെ പോലീസ് വെറുതെവിട്ടിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മാണി സി കാപ്പന്റേതാണ് ഒപ്പെന്ന് തെളിയിക്കപ്പെട്ടിരുന്നു. പോലീസ് മാണി സി കാപ്പനെ വിളിച്ചു വരുത്തി റഫര്‍ നോട്ടെഴുതിച്ചിരുന്നു. 2018 ഒക്ടോബറില്‍ നടന്ന കാര്യമാണ്. ഞാന്‍ അന്ന് മാണി സി കാപ്പനെതിരെ കേസ് കൊടുത്തില്ല.എനിക്ക് അവകാശം വിറ്റ സിനിമകള്‍ മറിച്ചുകൊടുക്കാന്‍ ശ്രമിച്ചതിന് മാണി സി കാപ്പനെതിരെ കേസ് കൊടുക്കാന്‍ പോവുകയാണ്. റൈറ്റ്‌സ് തന്നിട്ടും അത് തന്നില്ലെന്ന് കാട്ടി കള്ളക്കേസ് കൊടുത്ത് എന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനും കേസ് കൊടുക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇലക്ഷനില്‍ എന്നെ തോല്‍പ്പിക്കാന്‍ എതിര്‍ചേരിക്കൊപ്പം നിന്ന് ഗൂഡാലോചന നടത്തിയതിനെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണ് ഞാന്‍. എന്നോട് വഞ്ചന കാണിച്ചതിന് ഞാന്‍ എന്തായാലും കേസ് കൊടുക്കണമല്ലോ.

ഹസീബ് ഹനീഫ് (നിര്‍മ്മാതാവ്, എം രഞ്ജിത് പാനലിലെ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി)

പ്രൊഡ്യൂസേഴ്‌സ് അസോ.: തോല്‍പ്പിച്ചത് ഗൂഡാലോചനയിലെന്ന് ഹസീബ് ഹനീഫ്, ആരോപണം സമ്മതിച്ച് വിനയന്‍ പാനലിലെ സ്ഥാനാര്‍ത്ഥി 
വിനയന്‍-ലിബര്‍ട്ടി ബഷീര്‍ പാനലിന് തോല്‍വി, എം രഞ്ജിത്ത് പ്രൊഡ്യൂസേഴ്‌സ് അസോ.പ്രസിഡന്റ്, ആന്റോ ജോസഫ് സെക്രട്ടറി

വിനയന്‍-ലിബര്‍ട്ടി ബഷീര്‍ പക്ഷം മാണി സി കാപ്പനെ ജനറല്‍ ബോഡിയിലെത്തിച്ച് സംസാരിപ്പിച്ചതും ഗൂഡാലോചനയാണെന്ന് ഹസീബ് ഹനീഫ്. വിനയന് 94 വോട്ടുകള്‍ മാത്രം കിട്ടിയപ്പോള്‍ 162 വോട്ട് നേടിയാണ് എം രഞ്ജിത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ ജോസഫ് 164 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ശശി അയ്യഞ്ചിറക്ക് കിട്ടിയത് 90 വോട്ട്. ബി രാകേഷിന് 166 വോട്ടും കല്ലിയീര്‍ ശശിക്ക് 139 വോട്ടും ലഭിച്ചു. ആല്‍വിന്‍ ആന്റണിക്കും ജി സുരേഷ് കുമാറിനുമാണ് ഭരണ സമിതി പാനലില്‍ ഉയര്‍ന്ന വോട്ട്. ആല്‍വിന് 188, സുരേഷ് കുമാറിന് 182 വോട്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സന്ദീപ് സേനന് 164 വോട്ടും, എസ് എസ് ടി സുബ്രഹ്മണ്യം 160, സിയാദ് കോക്കര്‍(159)വോട്ടുകള്‍ നേടി. വിനയന്‍ പാനലില്‍ വേണുഗോപാലിന് ആണ് കുറഞ്ഞ വോട്ട്. കിട്ടിയത് 14 വോട്ടുകള്‍.

ഉട്ടോപ്യയിലെ രാജാവ്, കുട്ടനാടന്‍ മാര്‍പ്പാപ്പ, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, ഹാപ്പി സര്‍ദാര്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ഹസീബ് ഹനീഫ്.

logo
The Cue
www.thecue.in