ഇബാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടന്‍; മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതികളാക്കിയേക്കും

ഇബാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടന്‍;  മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതികളാക്കിയേക്കും
Published on

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിജിലന്‍സ് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എം ഡിയായിരുന്ന മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയും പ്രതികളാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഇബാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടന്‍;  മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതികളാക്കിയേക്കും
ഇബ്രാഹിം കുഞ്ഞിനുമേല്‍ കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലം അഴിമതിയില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലാരിവട്ടം പാലം അഴിമതിയില്‍ കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. ഒക്ടോബറിലായിരുന്നു ഇത്. വിജിലന്‍സിന്റെ കത്ത് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിക്കായി നല്‍കുകയായിരുന്നു. ഇതില്‍ തീരുമാനമായതോടെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സംഘം നീങ്ങുന്നത്. നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്‌ററ് ചെയ്യുന്നതിനായി സ്പീക്കറുടെ അനുമതി തേടും.

ഇബാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടന്‍;  മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതികളാക്കിയേക്കും
പൗരത്വം:'യോജിച്ച പ്രക്ഷോഭത്തിന് ലീഗിന് താല്‍പര്യം';കോണ്‍ഗ്രസിനെ സമ്മതിപ്പിക്കാന്‍ മുന്‍കൈയ്യെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഹമ്മദ് ഹനീഷിനെ സാക്ഷിയെന്ന നിലയില്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. മുഹമ്മദ് ഹനീഷിന്റെ നിര്‍ദേശപ്രകാരമാണ് കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയതെന്ന് ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും ഇക്കാര്യം സൂരജ് വെളിപ്പെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മൊഴി നല്‍കിയിട്ടുണ്ട്.

മുഹമ്മദ് ഹനീഷിന് നേരിട്ട് പങ്കില്ലെന്നും നോട്ടക്കുറവുണ്ടായെന്നുമായിരുന്നു അന്വേഷണസംഘം ആദ്യം എത്തിയ നിഗമനം. വിശദമായ അന്വേഷണത്തിലാണ് തെളിവ് ലഭിക്കുന്നത്. കിഡ്‌കോയിലെ ഉള്‍പ്പെടെ കൂടുതല്‍ ഉദ്യോഗസ്ഥരും പ്രതികളേയേക്കുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in