'കലാപത്തില്‍ വാരിയന്‍കുന്നത്തിന് പങ്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല', സിനിമക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് രാധാകൃഷ്ണമേനോന്‍

'കലാപത്തില്‍ വാരിയന്‍കുന്നത്തിന് പങ്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല', സിനിമക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് രാധാകൃഷ്ണമേനോന്‍
Published on

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്നുള്ളത് ഉറപ്പില്ലാത്ത കാര്യമെന്ന് ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോന്‍. താന്‍ മുമ്പ് പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രാധാകൃഷ്ണ മോനോന്‍ ദ ക്യുവിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്ത സ്വാതന്ത്ര്യസമര രക്തസാക്ഷികളെ കുറിച്ചുള്ള പുസ്തകത്തില്‍ വാരിയന്‍കുന്നത്തിനെയും ആലി മുസ്‌ലിയാരെയും കുറിച്ചും വിവരണമുള്ളത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മറുപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ലഹള ഉണ്ടാക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. സ്വാതന്ത്ര്യ സമരത്തിന്റെ ഏതെങ്കിലും സമ്മേളനം നടക്കുന്ന ഭാഗത്തുകൂടി വാരിയന്‍കുന്നത്ത് വന്നിട്ടുണ്ടെങ്കില്‍ തന്നെ, അദ്ദേഹം ചെയ്തിട്ടുള്ള ദുഷ്പ്രവര്‍ത്തികളെ വെള്ളപൂശാനുള്ള മറയായി അത് കണക്കാക്കാനാകില്ല.

സ്വാതന്ത്ര്യസമരത്തില്‍ നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്, അതില്‍ വാരിയന്‍കുന്നത്തിന് പങ്കുണ്ടോ ഇല്ലയോ എന്നുള്ളത് സംബന്ധിച്ച് അഭിപ്രായവും അഭിപ്രായവ്യത്യാസവുമൊക്കെ ഉണ്ടാകാം. അതുപോലെ തന്നെ ഇയാളിന്റെ മലബാര്‍ കലാപത്തിലെ പങ്കിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാര്‍ കലാപത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കലാപത്തില്‍ വാരിയന്‍ കുന്നത്ത് പങ്കെടുത്തിട്ടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല.'

'കലാപത്തില്‍ വാരിയന്‍കുന്നത്തിന് പങ്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല', സിനിമക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് രാധാകൃഷ്ണമേനോന്‍
പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത്തും ആലിമുസ്‌ലിയാരും

മലബാര്‍ കലാപത്തില്‍ വാരിയന്‍കുന്നത്തിനുള്ള പങ്ക് മറയ്ക്കാന്‍ വേണ്ടിയുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാധാകൃഷ്ണമേനോന്‍ പറഞ്ഞു. വാരിയന്‍കുന്നത്തിനെ മഹത്വവല്‍ക്കരിച്ച്, മറ്റൊരു പരിവേഷം കൊടുത്തുകൊണ്ട് ഖിലാഫത്തിന്റെ പേരിലുണ്ടാക്കിയ ലഹളയെ മഹത്വവല്‍ക്കരിക്കുകയാണ്. ഇവിടെ അടിയന്തരാവസ്ഥയ്ക്ക് എതിരായി സമരം നടത്തിയ ആളുകള്‍ക്ക് ഒരു പരിഗണനയും കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല, വയലാര്‍ കലാപത്തില്‍ പങ്കെടുത്തവര്‍ക്കും മാപ്പിള ലഹളയില്‍ പങ്കെടുത്തവര്‍ക്കും പെന്‍ഷന്‍ കൊടുക്കുന്നു. അതോരൊ സര്‍ക്കാരിന്റെ പോളിസിയാണ്. വാരിയന്‍കുന്നനെ മഹത്വവല്‍ക്കരിക്കാനുള്ള നീക്കത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇസ്ലാമിക ഭീകരവാദികളുടെയും സംയുക്തമായ അജണ്ടയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

കലാപത്തിലെ വാരിയന്‍ കുന്നന്റെ പങ്ക് നിഷേധിക്കാനാകില്ല, മുമ്പ് പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. വാരിയന്‍ കുന്നത്തിന് പലമുഖങ്ങളുണ്ടായിരുന്നിരിക്കാം, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തെന്നോ, പാവങ്ങളെ സഹായിച്ചെന്നോ ഒക്കെ പറയുന്നുണ്ട്. പക്ഷെ ഇതിനൊന്നും ഹിന്ദു സമൂഹത്തെ കൂട്ടക്കുരുതി നടത്താനും അവരുടെ സ്വത്ത് കൊള്ളയടിക്കാനും നടത്തിയ കലാപത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുള്ള പങ്ക് നിഷേധിക്കാനാകില്ലെന്നും രാധാകൃഷ്ണമോനോന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഡിക്ഷണറി ഓഫ് മാര്‍ട്ടിയേഴ്‌സ്- ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകത്തിലാണ് മലബാര്‍ സമര നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചും അലി മുസ്‌ലിയാരെ കുറിച്ചും പ്രത്യേക പരാമര്‍ശമുള്ളത്.

ആഷിഖ് അബു- പൃഥ്വിരാജ് ചിത്രം വാരിയന്‍കുന്നന്‍ കേരളത്തില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമുള്‍പ്പെടെ വലിയ സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. ബിന്‍ലാദന്റെ പൂര്‍വരൂപമായ ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയന്‍കുന്നത്ത് എന്നായിരുന്നു നേരത്തെ ബി രാധാകൃഷ്ണമേനോന്‍ പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in