'ആർക്കും തെറി വിളിക്കാവുന്ന പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറരുത്', നിയമം വേണമെന്ന ആവശ്യം മുഖ്യമന്ത്രി പരിഗണിച്ചതായി ഭാഗ്യലക്ഷ്മി

'ആർക്കും തെറി വിളിക്കാവുന്ന പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറരുത്', നിയമം വേണമെന്ന ആവശ്യം മുഖ്യമന്ത്രി പരിഗണിച്ചതായി ഭാഗ്യലക്ഷ്മി
Published on

സൈബർ ആക്രമണങ്ങൾക്കെതിരെ നിയമസഭയിൽ ബില്ല് പാസാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പരി​ഗണിച്ചെന്ന് ഭാ​ഗ്യലക്ഷ്മി. വേണ്ട രീതിയിൽ നടപടി ഉണ്ടാകുമെന്നും നിയമസഭയിൽ തീർച്ചയായും ഈ വിഷയം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചതായി ഭാ​ഗ്യലക്ഷ്മി 'ദ ക്യു'വിനോട് പറഞ്ഞു. സ്ത്രീയോ പുരുഷനോ എന്നില്ല, വ്യക്തിപരമായി ആരും ആരെയും അധിക്ഷേപിക്കരുത്. അവരുടെ കുടുംബത്തെ, തൊഴലിലിനെ ഒന്നും പൊതു ഇടങ്ങളിൽ ആക്ഷേപിക്കരുത്. സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമം കൊണ്ടുവരുന്നതിനായി നിയമസഭയിൽ ഒരു ബില്ല് പാസാക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

'ആർക്കും തെറി വിളിക്കാവുന്ന പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറരുത്', നിയമം വേണമെന്ന ആവശ്യം മുഖ്യമന്ത്രി പരിഗണിച്ചതായി ഭാഗ്യലക്ഷ്മി
'നിയമം കയ്യിലെടുക്കാനും പാടില്ല, നമ്മൾ കേസ് കൊടുത്താൽ നടപടിയും ഉണ്ടാകുന്നില്ല', ഇനി ഇതല്ലാതെ വേറെന്ത് മാർ​ഗം?; ഭാ​ഗ്യലക്ഷ്മി

നിയമവശം കണ്ടെത്താൻ മെനക്കെടുന്നില്ല

പരാതിയുമായി പോകുമ്പോൾ ഇതിനൊരു നിയമമില്ല എന്നാണല്ലോ നമ്മളോട് പറയുന്നത്. അങ്ങനെ ആവാൻ പാടില്ല, യഥാർതഥത്തിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് നിയമ വശങ്ങൾ ഉണ്ട്, പക്ഷെ അത് കുറച്ച് ആഴത്തിലാണെന്നു മാത്രം. ആരും മെനക്കെടാൻ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. കുറച്ചുകൂടി ഉള്ളിലേയ്ക്ക് ഇറങ്ങി പരിശോധിക്കാൻ തയ്യാറായാൽ മാത്രമേ എവിടെയാണ് ഈ നിയമം ഒളിഞ്ഞ് കിടക്കുന്നതെന്ന് മനസിലാകൂ. കാര്യക്ഷമതയോടെ ഈ വിഷയത്തെ അന്വേഷിക്കുകയും സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി എടുക്കുകയും വേണമെന്നാണ് ആവശ്യം. അതിനായി ശക്തമായ ഒരു നിയമം കൊണ്ടുവരാൻ വേണ്ടി നിയമസഭയിൽ ബില്ല് പാസാക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

യൂട്യൂബിനും നിയന്ത്രണങ്ങൾ കൊണ്ടുവരണം

ഒരു വിഷയം പറയണമെങ്കിൽ നല്ല ഭാഷയിൽ ആവാം, ആല്ലാതെ വഴിയിൽ കൂടി പോകുന്ന ആർക്കും തെറി പറയാവുന്ന ഒരു പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറരുത് എന്നാണ് ആ​ഗ്രഹം. ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ ഇക്കാലത്ത് ഒരു പാടുമില്ല. 10 മിനിറ്റ് കൊണ്ട് ആർക്കും ഒരു ചാനൽ തുടങ്ങാം. അതൊക്കെ മാറണം. അതിന് വ്യക്തമായ ഒരു ഐപി അഡ്രസ് ഉണ്ടാക്കണം. അത്തരം കാര്യങ്ങളിലെല്ലാം തീർപ്പ് കൊണ്ടുവരണമെന്നാണ് ആവശ്യം.

വിജയ് പി നായരുടെ ജാമ്യം നിഷേധിച്ചത് ശക്തമായ നടപടികൾക്ക് സാധ്യത ഉണ്ടെന്നതിന്റെ തെളിവ്

കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് വിജയ് പി നായർ ജയിലിൽ തന്നെയാണ്. സ്ത്രീകളെ വളരെ മോശമായി അതിക്ഷേപിച്ചതിന്റെ പേരിൽ ജാമ്യം നിഷേധിക്കുന്നു എന്നായിരുന്നു കോടതി ഉത്തരവ്. അതുതന്നെയാണ് നമ്മുടെ ആവശ്യം. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in