ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കതില്‍ എതിര്‍പ്പുമായി ബിലീവേഴ്‌സ് ചര്‍ച്ച്. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ അംഗീകരിക്കണം. ഇല്ലെങ്കില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സഹകരിക്കില്ലെന്നും സഭാവക്താവ് ഫാദര്‍ സിജോ പന്തപ്പള്ളില്‍ ദ ക്യുവിനോട് പറഞ്ഞു.
ശബരിമല വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ സഭയെ അറിയിച്ചിട്ടില്ലെന്ന് ഫാദര്‍ സിജോ പന്തപ്പള്ളില്‍ പറഞ്ഞു. കോട്ടയം ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സഭയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുള്ള ഏത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണ്.
ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയിരിക്കുന്ന ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിനാണ് ഉടമസ്ഥാവകാശമെങ്കില്‍ എന്തിനാണ് കോടതിയില്‍ പണം കെട്ടിവെയ്ക്കുന്നതെന്ന വാദമാണ് ബിലീവേഴ്‌സ് ചര്‍ച്ച് മുന്നോട്ട് വെയ്ക്കുന്നത്.
സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുമായി ബന്ധപ്പെട്ട് സഭാകൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കും. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാര്‍ പാലാ കോടതിയെ സമീപിച്ചിട്ടുണ്ട്.