ലോക് ഡൗണില്‍ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ അതിക്രമം; രണ്ടാഴ്ചക്കിടെ 10 ലൈംഗികാതിക്രമ കേസുകള്‍; 26 ഗാര്‍ഹിക പീഡനം

ലോക് ഡൗണില്‍ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ അതിക്രമം; രണ്ടാഴ്ചക്കിടെ 10 ലൈംഗികാതിക്രമ കേസുകള്‍; 26 ഗാര്‍ഹിക പീഡനം
Published on

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയ്്ക്കിടെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തത് 10 ലൈംഗികാതിക്രമങ്ങള്‍. ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ദ ക്യുവിനോട് പറഞ്ഞു. 26 ഗാര്‍ഹിക പീഡന പരാതികളാണ് ലോക് ഡൗണില്‍ ചൈല്‍ഡ് ലൈനിന് ലഭിച്ചത്. മദ്യം ലഭിക്കാതായതോടെ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന അച്ഛന്‍മാര്‍ കുട്ടികളെ ഉപദ്രവിക്കുന്നതായും പരാതിയുണ്ട്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക് ഡൗണിന് മുമ്പുള്ള സമയത്ത് നടന്ന ലൈംഗികാതിക്രമങ്ങളുടെ പരാതിയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഞ്ച് കേസുകള്‍ ഓണ്‍ലൈന്‍ വഴി ഭീഷണിപ്പെടുത്തിയെന്നാണ്.

തിരുവനന്തപുരത്ത് ചട്ടുകം പൊള്ളിച്ച് സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ശിക്ഷണത്തിന്റെ ഭാഗമായി കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചാല്‍ നിയമനടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചാല്‍ വിളിച്ചാല്‍ കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ നേരിട്ട് വരേണ്ടതില്ലെന്നും ഇനി കുട്ടികളെ ഉപദ്രവിക്കില്ലെന്നും രക്ഷിതാക്കള്‍ ഉറപ്പ് നല്‍കുന്നതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in