'ഹോമിയോ മരുന്ന് പ്രതിരോധ ശേഷി വര്‍ധിപ്പിച്ചു', ഐഎംഎയുടെ എതിര്‍പ്പ് കച്ചവട താല്‍പര്യങ്ങള്‍ മൂലമെന്നും ഡോ. ബിജു

'ഹോമിയോ മരുന്ന് പ്രതിരോധ ശേഷി വര്‍ധിപ്പിച്ചു', ഐഎംഎയുടെ എതിര്‍പ്പ് കച്ചവട താല്‍പര്യങ്ങള്‍ മൂലമെന്നും ഡോ. ബിജു
Published on
Summary

പത്തനംതിട്ടയില്‍ 1400ഓളം പേരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ഹോമിയോ മരുന്ന് നല്‍കുകയും, തുടര്‍ പരിശോധനകള്‍ നടത്തുകയും ചെയ്തു. മരുന്ന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനഫലം.

ആര്‍സെനിക് ആല്‍ഭം (Arsenic album) എന്ന ഹോമിയോ മരുന്ന് കഴിച്ചവരില്‍ കൊവിഡ് പ്രതിരോധ ശേഷി വര്‍ധിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തിയതായി പത്തനംതിട്ട ഡിഎംഒയും സംവിധായകനുമായ ഡോ. ബിജു. 1400ഓളം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഡോ. ബിജു ദ ക്യുവിനോട് പറഞ്ഞു.

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ്ബാധ സ്ഥിരീകരിക്കുന്നത് കുറവാണെന്നും, രോഗം വന്നാല്‍ തന്നെ മൂന്നോ നാലോ ദിവസങ്ങള്‍കൊണ്ട് നെഗറ്റീവാകുന്നതായും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആര്‍സെനിക് ആല്‍ഭം എന്ന് പറയുന്ന മരുന്ന് കഴിച്ചവരിലുണ്ടാകുന്ന പ്രതിരോധ ശേഷിയുടെ മാറ്റം സംബന്ധിച്ചാണ് പഠനം നടത്തിയതെന്ന് ഡോ. ബിജു പറഞ്ഞു. പത്തനംതിട്ട ഹോമിയോപതി വകുപ്പും സംയുക്ത മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പും, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി തുടങ്ങിയവര്‍ സംയുക്തമായാണ് പഠനം നടത്തിയത്.

'ഹോമിയോ മരുന്ന് പ്രതിരോധ ശേഷി വര്‍ധിപ്പിച്ചു', ഐഎംഎയുടെ എതിര്‍പ്പ് കച്ചവട താല്‍പര്യങ്ങള്‍ മൂലമെന്നും ഡോ. ബിജു
'ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ്ബാധ കുറവ്, രോഗം വന്നാലും പെട്ടെന്ന് ഭേദമാകുന്നു', ആരോഗ്യമന്ത്രി

'ആര്‍സെനിക് ആല്‍ഭം കൊവിഡിനെതിരായ മരുന്ന് അല്ല, ഇത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നാണ്. കേന്ദ്ര സര്‍ക്കാരാണ് ഈ മരുന്ന് നിര്‍ദേശിച്ചത്. അതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ മരുന്ന് നല്‍കുകയായിരുന്നു. മരുന്ന് കഴിച്ചവരില്‍ പ്രതിരോധ ശേഷി കൂടുന്നുണ്ടോ എന്ന് പരിശോധിച്ചു. ഇവരുടെ രക്ത സാമ്പിള്‍ പരിശോധിക്കുകയും ഇവരില്‍ ഇമ്മ്യൂണിറ്റി വര്‍ധിക്കുന്നുണ്ടെന്നും കണ്ടെത്തി. ആ പഠന റിപ്പോര്‍ട്ടാണ് രണ്ട് മാസം മുമ്പ് ആരോഗ്യമന്ത്രിക്ക് നല്‍കിയത്', ഡോ. ബിജു ദ ക്യുവിനോട്.

'ഈ മരുന്നിന് കൊവിഡുമായി നേരിട്ട് ബന്ധമില്ല. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക, അതിനൊപ്പം കൊവിഡ് പ്രതിരോധ ശേഷി കൂട്ടുക എന്നുള്ളവയാണ് രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടതായി പറയുന്നത്. ഇതിന്റെ ഭാഗമായി പ്രതിരോധശേഷി കൂട്ടാനാണ് ഈ മരുന്ന് നല്‍കുന്നത്.

മരുന്ന് കഴിക്കുന്നവരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിനാല്‍ കൊവിഡ് ബാധിക്കുന്നത് കുറയുന്നു. മാത്രമല്ല കൊവിഡ് വന്നാലും പെട്ടെന്ന് ഭേദമാകുകയും ചെയ്യുന്നു.

പത്തനംതിട്ടയില്‍ 1400ഓളം പേരിലാണ് പഠനം നടത്തിയത്, ഇവര്‍ക്ക് മരുന്ന് നല്‍കുകയും, അതിന് ശേഷം രോഗം വന്നോ ഇല്ലയോ എന്ന് സര്‍വ്വേ നടത്തുകയും ചെയ്തു. ഇതില്‍ നിന്ന് ഇമ്മ്യൂണിറ്റി ഏറ്റവും കുറഞ്ഞ 20 പേരെ തെരഞ്ഞെടുത്ത് അവരുടെ രക്തപരിശോധനയാണ് നടത്തിയത്. ഇവരില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായും പഠനത്തില്‍ കണ്ടെത്തി', ഡോ. ബിജു പറഞ്ഞു.

ഐഎംഎയുടെ എതിര്‍പ്പ് കച്ചവട താല്‍പര്യം മൂലം

കച്ചവട താല്‍പര്യങ്ങളുള്ളത് കൊണ്ടാണ് ഐഎംഎ ഹോമിയോ മരുന്ന് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നതെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഡോ. ബിജു പറഞ്ഞു. 'ഐഎംഎ എന്ന് പറയുന്നത് ഒരു സ്വകാര്യ സംഘടനയാണ്, അവര്‍ക്ക് അവരുടെ താല്‍പര്യത്തിന് അനുസരിച്ച് എന്തും പറയാം. സര്‍ക്കാരുമായി ഈ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. ഇങ്ങനെയുള്ള സംഘടനകള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് എന്ത് അഭിപ്രായവും പറയാം.

രോഗം കൂടുകയും, സ്വകാര്യ ആശ്രുപത്രികളില്‍ കൂടുതല്‍ ആളുകളെ അഡ്മിറ്റ് ചെയ്യുകയും ചെയ്യുക എന്നുള്ളതാണ് ഐഎംഎയുടെ താല്‍പര്യം. അതാണ് ആദ്യം മുതല്‍ സ്വകാര്യമേഖലയില്‍ ചികിത്സ അനുവദിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ആയുര്‍വേദമായാലും ഹോമിയോപതിയായാലും മറ്റ് വൈദ്യശാസ്ത്രങ്ങള്‍ക്കെതിരെ മോശമായ തരത്തിലാണ് നേരത്തെ മുതല്‍ തന്നെ ഐഎംഎയുടെ പ്രതികരണങ്ങള്‍.

മെഡിക്കല്‍ രംഗത്ത് കച്ചവടതാല്‍പര്യങ്ങള്‍ മാത്രമുള്ള സംഘടനയാണ് ഐഎംഎ. മറ്റുള്ള വൈദ്യശാസ്ത്രങ്ങളുടെ പ്രവര്‍ത്തനം ഈ താല്‍പര്യത്തെ ദോഷകരമായി ബാധിക്കും എന്നുള്ളതുകൊണ്ട് അതിനെ എതിര്‍ക്കുക എന്നുള്ളത് പൊതുവെ ഐഎംഎ ചെയ്യുന്ന രീതിയാണ്', ഡോ. ബിജു പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in