‘ഫ്‌ളാറ്റുകള്‍ പൊളിക്കരുത്’; മരട് നഗരസഭയ്ക്ക് മുന്‍പില്‍ ധര്‍ണയുമായി സൗബിന്‍ ഷാഹിര്‍,മേജര്‍രവി അടക്കമുള്ളവര്‍ 

‘ഫ്‌ളാറ്റുകള്‍ പൊളിക്കരുത്’; മരട് നഗരസഭയ്ക്ക് മുന്‍പില്‍ ധര്‍ണയുമായി സൗബിന്‍ ഷാഹിര്‍,മേജര്‍രവി അടക്കമുള്ളവര്‍ 

Published on
നാനൂറോളം കുടുംബങ്ങള്‍ തെരുവിലേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിയാണെന്ന് മരട് ഭവന സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍

കൊച്ചി മരട് നഗരസഭയിലെ 5 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫീസിന് മുന്നില്‍ ഉടമകളുടെ ധര്‍ണ. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്ത ധര്‍ണയില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബു, നടന്‍ സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ മേജര്‍ രവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കോടതിവിധി മൗലികാവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

‘ഫ്‌ളാറ്റുകള്‍ പൊളിക്കരുത്’; മരട് നഗരസഭയ്ക്ക് മുന്‍പില്‍ ധര്‍ണയുമായി സൗബിന്‍ ഷാഹിര്‍,മേജര്‍രവി അടക്കമുള്ളവര്‍ 
നാളെ ഡോക്ടര്‍മാരുടെ സമരം

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി ആരോടോ ഉള്ള പകപോക്കലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു. ബാധിക്കപ്പെടുന്നവരുടെ ഭാഗം കേള്‍ക്കാതെയുള്ള വിധി സുപ്രീംകോടതിയുടേതായാല്‍ പോലും തെറ്റാണെന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു

മരട് ഭവന സംരക്ഷണ സമിതിയാണ് ധര്‍ണ സംഘടിപ്പിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹോളിഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിങ്, ആല്‍ഫ വെഞ്ച്വേര്‍സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. 350 ഓളം ഫ്‌ളാറ്റുകളാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചതെന്ന് ഉടമകള്‍ പറയുന്നു.

‘ഫ്‌ളാറ്റുകള്‍ പൊളിക്കരുത്’; മരട് നഗരസഭയ്ക്ക് മുന്‍പില്‍ ധര്‍ണയുമായി സൗബിന്‍ ഷാഹിര്‍,മേജര്‍രവി അടക്കമുള്ളവര്‍ 
‘ഇനിയും സമ്മര്‍ദ്ദം താങ്ങാനാവില്ല, സംരംഭകനെന്ന നിലയില്‍ പരാജയപ്പെട്ടു’,കാണാതായ സിസിഡി ഉടമ സിദ്ധാര്‍ഥയുടെ കത്ത് 

പരമോന്നത കോടതി നിശ്ചയിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുമൂലം പുനപ്പരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും വാദമില്ലാതെ തള്ളുന്ന സ്ഥിതിയുണ്ടായെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് മെയ് 8 നാണ് സുപ്രീം കോടതി വിധിച്ചത്. ഫ്‌ളാറ്റുകള്‍ പൊളിച്ചേ മതിയാകൂവെന്ന് വ്യക്തമാക്കി റിവിഷന്‍ ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു. നാനൂറോളം കുടുംബങ്ങള്‍ തെരുവിലേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിയാണെന്ന് മരട് ഭവന സംരക്ഷണസമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറയുന്നു.

logo
The Cue
www.thecue.in