ചില പാര്‍ട്ടികളുടേത് പാകിസ്താന്റെ അതേ ഭാഷയെന്ന് നരേന്ദ്രമോദി ; പൗരത്വഭേദഗതി ബില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്നും വാദം 

ചില പാര്‍ട്ടികളുടേത് പാകിസ്താന്റെ അതേ ഭാഷയെന്ന് നരേന്ദ്രമോദി ; പൗരത്വഭേദഗതി ബില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്നും വാദം 

Published on

കേന്ദ്രസര്‍ക്കാരിന്റ പൗരത്വബില്ലിനെ വിമര്‍ശിക്കുന്നവര്‍ പാകിസ്താന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് സുസ്ഥിര ആശ്വാസം നല്‍കുന്നതാണ് ബില്‍ എന്ന് നരേന്ദ്രമോദി അവകാശപ്പെട്ടു. ബില്‍ തങ്കലിപികളില്‍ എഴുതപ്പെടുമെന്നും വാദിച്ചു. പൗരത്വബില്ലിന്‍മേല്‍ പാകിസ്താന്റെ അതേ ഭാഷയാണ് ചില പാര്‍ട്ടികള്‍ക്ക്. എന്നാല്‍ അളക്കാനാവാത്ത ദുരിതാശ്വാസമാണ് പൗരത്വബില്‍ ഉറപ്പാക്കുന്നത്.

ചില പാര്‍ട്ടികളുടേത് പാകിസ്താന്റെ അതേ ഭാഷയെന്ന് നരേന്ദ്രമോദി ; പൗരത്വഭേദഗതി ബില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്നും വാദം 
‘മുസ്ലീമാകും, ഒരു മുസ്ലീമിന് നേരിടേണ്ടി വരുന്നതെല്ലാം ഏറ്റുവാങ്ങും’; പൗരത്വബില്‍ നിയമമായാല്‍ സഹകരിക്കരുതെന്ന് ഹര്‍ഷ് മന്ദര്‍

മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരുടെ വേദന ശ്രദ്ധിക്കൂവെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ബിജെപി പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ബില്ലിന്‍മേല്‍ രാജ്യസഭയില്‍ വോട്ടിംഗ് നടക്കാനിരിക്കെയുമായിരുന്നു പ്രസ്താവന. ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി രാവിലെ പാര്‍ലമെന്റിന്റെ ലൈബ്രറി കെട്ടിടത്തിലാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.

ചില പാര്‍ട്ടികളുടേത് പാകിസ്താന്റെ അതേ ഭാഷയെന്ന് നരേന്ദ്രമോദി ; പൗരത്വഭേദഗതി ബില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടുമെന്നും വാദം 
എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധവും മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്നതുമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. മറ്റ് പ്രതിപക്ഷപാര്‍ട്ടികളും രൂക്ഷമായ നിലപാടുമായി രംഗത്തുണ്ട്. കൂടാതെ അസമില്‍ ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭമാണ് ബില്ലിനെതിരെ അരങ്ങേറുന്നത്. അതേസമയം രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും മറ്റ് കക്ഷികളുടെ സഹായത്തോടെ ബില്‍ പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in