‘പൊലീസ് മാമന്‍ കേശവന്‍ മാമനായി’; സേവ് ദി ഡേറ്റ് ഉപദേശത്തിനെതിരെ രൂക്ഷവിമര്‍ശനം
പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ക്കും വീഡിയോകള്‍ക്കുമെതിരെ ഉപദേശവുമായി കേരളാ പൊലീസ്. 'സേവ് ദ ഡേറ്റ് ആയിക്കോളൂ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുനന സമൂഹം കാണുന്നുണ്ട്' എന്നാണ് പൊലീസിന്റെ ഉപദേശം. സംസ്ഥാന പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജ് പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പേജിന്റെ പേരിലെ സ്റ്റേറ്റ് മാറ്റി അവിടെ സദാചാരം എന്നിടുന്നതാണ് നല്ലതെന്ന കമന്റിനോട് പൊലീസ് പ്രതികരിച്ചത് ഇങ്ങനെ
കുട്ടികള്‍ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളൂ. അതാണോ സദാചാരം
പൊലീസ്
വധൂവരന്‍മാരുടെ പ്രണയരംഗങ്ങള്‍ അടങ്ങിയ സേവ് ദി ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.
പൊലീസ് ഉപദേശത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ ഇങ്ങനെ
“നാട്ടില്‍ നിലനില്‍ക്കുന്ന നിയമത്തിന് നിരക്കാത്തത് വല്ലതും സംഭവിക്കാതെ പോലീസ് എന്തിന് ഇടപെടണം? നിങ്ങളെ ആരാണ് സദാചാര പോലീസ് കളിക്കുന്ന ക്രിമിനല്‍ കുറ്റവാളികളുടെ നിലവാരത്തില്‍ എത്തിക്കുന്നത്?”; ശരത് ദാസ് കെ
“ഇനി വീഡിയോ എടുക്കുന്നവരെ കാണുബോള്‍ എറിഞ്ഞു ഇടണം മാമാ അല്ല പിന്നെ”; ഉമൈര്‍ ഷാഹിന്‍
“അയിന്? വല്ലവരുടെയും സ്വകാര്യ നിമിഷത്തില്‍ കൈ ഇടാന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ക്ക് പറ്റിയത് കാക്കി യൂണിഫോം അല്ല കാവി നിക്കര്‍ ആണ്?”; യയാതി വിജയന്‍
“വളരെ മികച്ച ഒരിത്. ആവശ്യത്തില്‍ കൂടുതല്‍ വീഴ്ചകളും പറ്റാവുന്ന കുഴികളില്‍ എല്ലാം ചാടി ഉപദ്രവം മാത്രമേ ഉള്ളു എന്ന് നാട്ടുകാര്‍ പറയുന്ന സമയത്താണ് ഒടുക്കത്തെ സദാചാരം പഠിപ്പിക്കല്‍. അതിനൊക്കെ ആവിശ്യത്തില്‍ കൂടുതല്‍ അമ്മാവന്മാരും ആങ്ങളമാരും ഇപ്പോഴേ ഈ നാട്ടില്‍ ഉണ്ട്.”; വൈഷ്ണവ് കരുമാംപറമ്പത്ത്
“ചെക്കിങ് ആയിക്കോളൂ കുഞ്ഞുങ്ങള്‍ അടങ്ങുന്ന ഒരു കുടുംബം കാത്തിരിക്കുന്നുണ്ട്. (ലാത്തിയേറ് മിത്രമേ)“ ; ഫാസില്‍
“എന്ത് കാണുന്നുണ്ട്? രണ്ടുടെ സമ്മതത്തോടെ അവര് ആഗ്രഹിച്ച് എടുക്കുന്ന വീഡിയോ അതില്‍ നിങ്ങളെന്തിനാ തല ഇടുന്നെ?”; അസാദ് നികര്‍തില്‍
“യെന്തൊരു അവസ്ഥയാണ് സാറേ ഇത്? ഇമ്മാതിരി ലൈംഗിക ദാരിദ്രമുള്ളവരാണോ കേരളാ പോലീസ് ഒഫീഷ്യല്‍ പേജൊക്കെ കൈകാര്യം ചെയ്യുന്നത്?” ; നിയാസ് നസീര്‍ സെയ്ത്
“എന്നാലിനി പേജ് കുലപുരുഷ മീഡിയ സെന്റര്‍ എന്നും കൂടി ആക്കിയേക്കു..”; കിരണ്‍ റോച്ച്
“ശ്രദ്ധിക്കുക: ഇനി മുതല്‍ സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്യേണ്ടവര്‍ സ്ഥലം എസ്‌ഐയെ കണ്ട് എന്‍ഓസി വാങ്ങിക്കേണ്ടതാണ്.”; ആല്‍ബിന്‍ കുര്യന്‍
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം