‘നിതയെ കണ്ടപ്പോള്‍ മലാലയെ ഓര്‍ത്തുപോയി’; സ്വര്‍ണകൂട്ടില്‍ അടയ്ക്കാതെ കുട്ടികളെ സ്വാഭാവികമായി വളരാന്‍ അനുവദിക്കണമെന്ന് സിതാര
ബത്തേരി സര്‍വജന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ഗായിക സിതാര. നിത ഫാത്തിമയെ കണ്ടപ്പോള്‍ മലാല യൂസഫ് സായിയെ ഓര്‍മ്മ വന്നെന്ന് സിതാര പറഞ്ഞു. അഭിമാനവും ആവേശവുമാണ് ഈ കുഞ്ഞുങ്ങള്‍. സത്യസന്ധമായും, ഏറ്റവും ശുദ്ധമായും ആണ് അവര്‍ ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളുടെ കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും അവരോടു ചോദ്യം ചോദിക്കുന്നവര്‍ക്ക് അവരോട് സംസാരിക്കാനുള്ള ഭാഷ പോലും വശമില്ലെന്നും സിതാര കൃഷ്ണകുമാര്‍ ചൂണ്ടിക്കട്ടി.
അവരെ സ്വാഭാവികമായി വളരാനുള്ള ഒരു സാഹചര്യം പോലും നമ്മള്‍ വളഞ്ഞിട്ട് ചോദ്യം ചോദിച്ചും ഉത്തരം പറയിപ്പിച്ചും കളയുകയാണ്. നിങ്ങളുടെ സങ്കല്പങ്ങളുടെ, പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ നിങ്ങള്‍ കുഞ്ഞുങ്ങളുടെ മുകളില്‍ സ്‌നേഹം എന്ന പേരില്‍ വച്ചുകെട്ടുകയാണ്.
സിതാര
നിങ്ങള്‍ മനസ്സില്‍ ഒരു സ്വര്‍ണ്ണക്കൂടുണ്ടാക്കി അതില്‍ അവരെ ഇരുത്തുന്നു. നിങ്ങള്‍ സങ്കല്പിക്കുന്നതിലും നിന്ന് മാറി അവര്‍ എന്തെങ്കിലും പറഞ്ഞാല്‍, പാടിയാല്‍, ധരിച്ചാല്‍ ആ നിമിഷം അവര്‍ നിങ്ങള്‍ക് നികൃഷ്ടരും, ശത്രുക്കളും ആയി. കുഞ്ഞുങ്ങളെ വെറുതെ വിടാം. അവര്‍ പ്രകൃതിയുടേതാണ്, അവര്‍ പറയട്ടെ, പാടട്ടെ, പറക്കട്ടേയെന്നും സിതാര കൂട്ടിച്ചേര്‍ക്കുന്നു.
സിതാര പറഞ്ഞത്
ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിത എന്ന മിടുമിടുക്കിയെ പലതവണയായി വാര്‍ത്തകളിലും, ഫേസ്ബുക് പേജുകളിലും, വാട്‌സാപ്പ് ഫോര്‍വേഡുകളിലും എല്ലാം കാണുന്നു. മലാലയെ ഓര്‍ത്തുപോയി അഭിമാനവും ആവേശവുമാണ് ഈ കുഞ്ഞുങ്ങള്‍. പക്ഷെ കൂടെ ചെറിയ ഒരു ആശങ്ക കൂടെ തോന്നാതിരുന്നില്ല. അവരൊക്കെ കുഞ്ഞുങ്ങളാണ്, സത്യസന്ധമായും, ഏറ്റവും ശുദ്ധമായും ആണ് അവര്‍ ചിന്തിക്കുന്നത് പറയുന്നത് പ്രവര്‍ത്തിക്കുന്നത്.
അവരെ സ്വാഭാവികമായി വളരാനുള്ള ഒരു സാഹചര്യം പോലും നമ്മള്‍ വളഞ്ഞിട്ട് ചോദ്യം ചോദിച്ചും ഉത്തരം പറയിപ്പിച്ചും കളയുന്നതായി തോന്നി. അവരോടു സംസാരിക്കാനുള്ള ഭാഷ പോലും വശമില്ല ചോദിക്കുന്ന പലര്‍ക്കും, അത്രമേല്‍ ചുറ്റുവട്ടങ്ങളെ കുറിച്ച് ബോതേര്‍ഡ് ആണ് നമ്മള്‍ മുതിര്‍ന്നവര്‍. ഇതുമായി വലിയ ബന്ധമില്ലാത്ത ഒന്നാണെങ്കിലും പറഞ്ഞോട്ടെ, ഞാനും എന്റെ സുഹൃത്തും, ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പാട്ടുകള്‍, പറച്ചിലുകള്‍ എല്ലാം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. വളരെ സ്വകാര്യമായ ഒരു സന്തോഷമാണത്. പക്ഷെ ചിലപ്പോഴെങ്കിലും തോന്നാറുണ്ട് ഇനി ഒരിക്കലും അതാവര്‍ത്തിക്കില്ല എന്ന്.
കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നിങ്ങളുടെ സങ്കല്പങ്ങളുടെ, പ്രതീക്ഷകളുടെ ഭാരം മുഴുവന്‍ നിങ്ങള്‍ കുഞ്ഞുങ്ങളുടെ മുകളില്‍ സ്‌നേഹം എന്ന പേരില്‍ വച്ചുകെട്ടുകയാണ്. നിങ്ങള്‍ മനസ്സില്‍ ഒരു സ്വര്‍ണ്ണക്കൂടുണ്ടാക്കി അതില്‍ അവരെ ഇരുത്തുന്നു. നിങ്ങള്‍ സങ്കല്പിക്കുന്നതിലും നിന്ന് മാറി അവര്‍ എന്തെങ്കിലും പറഞ്ഞാല്‍, പാടിയാല്‍, ധരിച്ചാല്‍ ആ നിമിഷം അവര്‍ നിങ്ങള്‍ക് നികൃഷ്ടരും, ശത്രുക്കളും ആയി. ഇതിലപ്പുറം എന്താണ് സോഷ്യല്‍ മീഡിയ ചെയ്യുന്നത്. മുതിര്‍ന്നവരോട് ആവോളം നീതികേട് കാണിക്കുന്നുണ്ട്. അതുപോട്ടെ. കുഞ്ഞുങ്ങളെ വെറുതെ വിടാം... അവര്‍ പ്രകൃതിയുടേതാണ്, അവര്‍ പറയട്ടെ, പാടട്ടെ, പറക്കട്ടെ...
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം