‘നേരില്‍ കണ്ട് വിശദീകരിക്കാന്‍ അനുമതി വേണം’; മാര്‍പ്പാപ്പയോട് സിസ്റ്റര്‍ ലൂസി കളപ്പുര 

‘നേരില്‍ കണ്ട് വിശദീകരിക്കാന്‍ അനുമതി വേണം’; മാര്‍പ്പാപ്പയോട് സിസ്റ്റര്‍ ലൂസി കളപ്പുര 

Published on

സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിന് പിന്നാലെ റോമില്‍ നേരിട്ടെത്തി വിശദീകരിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര മാര്‍പാപ്പയ്ക്ക് കത്തയച്ചു. ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ ഇരയാക്കപ്പെട്ട സിസ്റ്റര്‍മാര്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്നും അവര്‍ക്ക് പിന്തുണ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയിരുന്നു. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. പുറത്താക്കിയ നടപടി റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തള്ളുകയായിരുന്നു. രണ്ടുമാസത്തിന് ശേഷമാണ് പൗരസ്ത്യ സഭ അപ്പീല്‍ തള്ളിയത്.

വത്തിക്കാനും അപ്പീല്‍ തള്ളിയതിന് പിന്നാലെ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ മഠത്തില്‍ നിന്ന് പുറത്ത് പോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സിസ്റ്റര്‍ ലൂസി തള്ളി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ മെയ് പതിനൊന്നിനാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യസ്ത സഭ സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത്.

logo
The Cue
www.thecue.in