‘പൗരത്വ ഭേദഗതി ബില്‍ ഹിന്ദു-മുസ്ലിം വിഭജനത്തിന് വഴിയൊരുക്കും’; ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും ശിവസേന 

‘പൗരത്വ ഭേദഗതി ബില്‍ ഹിന്ദു-മുസ്ലിം വിഭജനത്തിന് വഴിയൊരുക്കും’; ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും ശിവസേന 

Published on

പൗരത്വ ഭേദഗതി ബില്‍ രാജ്യത്ത് ഹിന്ദു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അദൃശ്യവിഭജനമുണ്ടാക്കുന്നതാണെന്ന് രൂക്ഷ ഭാഷയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ഇത് രാജ്യത്തിന്റെ പൊതുതാല്‍പ്പര്യമല്ലെന്നും ശിവസേന വിശദീകരിക്കുന്നു. അനധികൃത കുടിയേറ്റക്കാരില്‍ ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് രാജ്യത്ത് മതസ്പര്‍ദ്ധയ്ക്കല്ലേ വഴിവെയ്ക്കുകയെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ച ശിവസേന രാജ്യസഭാ എംപി സഞ്ജയ് റാവത്ത്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഹിന്ദു പണ്ഡിറ്റുകള്‍ കശ്മീരില്‍ തിരിച്ചെത്തിയോയെന്ന് അമിത് ഷായോട് ചോദിക്കുകയും ചെയ്തു.

‘പൗരത്വ ഭേദഗതി ബില്‍ ഹിന്ദു-മുസ്ലിം വിഭജനത്തിന് വഴിയൊരുക്കും’; ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും ശിവസേന 
രാജ്യം കണ്ട വലിയ ബലാത്സംഗി നെഹ്‌റു, അഴിമതിയും ബലാത്സംഗവും രാജ്യത്തിന് സമ്മാനിച്ചത് ഈ കുടുംബം; അധിക്ഷേപവുമായി സാധ്വി പ്രാചി 

മിക്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുകയാണ്.ബിജെപി സഖ്യകക്ഷിയായ ജെഡിയു അധികാരത്തിലുള്ള ബിഹാറും ഇതിനെ എതിര്‍ക്കുന്ന കാര്യം ബിജെപി മറക്കരുതെന്നും സേന ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പാഴ്‌സികളെയും ജൈനരെയും ആക്രമിക്കുന്ന അയല്‍രാജ്യങ്ങളെ ശക്തമായി നേരിടുകയാണ് മോദി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ശിവസേന വ്യക്തമാക്കുന്നുണ്ട്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്ന ബില്‍ തിങ്കളാഴ്ച ലോക്‌സഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയായിരുന്നു ശിവസേനയുടെ വിമര്‍ശനം.

‘പൗരത്വ ഭേദഗതി ബില്‍ ഹിന്ദു-മുസ്ലിം വിഭജനത്തിന് വഴിയൊരുക്കും’; ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും ശിവസേന 
വീണ്ടും കൊടും ക്രൂരത; ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; അതിക്രമം പരാതി പിന്‍വലിക്കാത്തതിന് 

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭയില്‍ പാസായ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല. കാലാവധി അവസാനിച്ചതോടെയാണ് ബില്‍ വീണ്ടും ലോക്‌സഭയിലെത്തുന്നത്. ഹിന്ദു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ,പാഴ്‌സി എന്നീ മതങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. എതുവിധേനയും ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരേയെും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ. എല്ലാ മതങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും സംസ്‌കാരത്തിനും ഇവിടെ സ്ഥാനമുണ്ടെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in