ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഖകരം,അലംഭാവം കാട്ടിയവര്‍ക്കെതിരെ യുക്തമായ നടപടി ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി 

ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഖകരം,അലംഭാവം കാട്ടിയവര്‍ക്കെതിരെ യുക്തമായ നടപടി ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി 

Published on

വയനാട് സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച് സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ അനാസ്ഥ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തരമായി എന്തെല്ലാം ചെയ്യണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അദ്ധ്യാപകര്‍. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകര്‍ ഷെഹല ഷെറിനെ വേണ്ട സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ അലംഭാവം കാട്ടിയവര്‍ക്ക് മേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഖകരം,അലംഭാവം കാട്ടിയവര്‍ക്കെതിരെ യുക്തമായ നടപടി ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി 
കൂടുതല്‍ പേര്‍ക്കെതിരെ നടപടി, സ്‌കൂള്‍ മുറിയിലെ കുഴികള്‍ അടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

പോസ്റ്റിന്റെ പൂര്‍ണരൂപം

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകര്‍. ഇവിടെ കുട്ടികള്‍ പറയുന്നത്, തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകര്‍ ഷെഹല ഷെറിനെ വേണ്ട സമയത്തു ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല എന്നാണ്. രക്ഷിതാക്കള്‍ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികള്‍ പറയുന്നുണ്ട്.

ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഖകരമാണ്. ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുകയും ചെയ്യും.

logo
The Cue
www.thecue.in