ഷഹ്‌ലയുടെ മരണം: ഡോ.ജിസ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്, കേസെടുത്ത നാലുപേരും ഒളിവിലെന്ന് പൊലീസ് 

ഷഹ്‌ലയുടെ മരണം: ഡോ.ജിസ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്, കേസെടുത്ത നാലുപേരും ഒളിവിലെന്ന് പൊലീസ് 

Published on

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത നാലുപേരും ഒളിവില്‍. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയ്, ഹെഡ്മാസ്റ്റര്‍ മോഹന്‍കുമാര്‍, പ്രിന്‍സിപ്പാള്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരുടെ മൊഴിയെടുക്കാനായില്ലെന്ന് പൊലീസ് പറയുന്നു. വീടുകളിലെത്തിയെങ്കിലും ഇവരെ കാണാനോ മൊഴിയെടുക്കാനോ സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ വിശദീകരിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു. എത്തിയാല്‍ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിക്കാന്‍ ബന്ധുക്കളോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ആദ്യ ഘട്ടത്തില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുകയെന്നതാണ് പൊലീസ് ലക്ഷ്യമിടുന്നത്.

ഷഹ്‌ലയുടെ മരണം: ഡോ.ജിസ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്, കേസെടുത്ത നാലുപേരും ഒളിവിലെന്ന് പൊലീസ് 
ഷഹ്‌ലയുടെ മരണം: ആന്റിവെനം ഇല്ലായിരുന്നെന്ന ഡോ. ജിസയുടെ വാദം തള്ളി ജില്ലാ കളക്ടറും ഡിഎംഒയും 

ഷഹ്‌ലയുടെ മരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം. അതേസമയം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഷഹ്‌ലയെ പ്രവേശിപ്പിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ മെറിന്‍ ജോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യും. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയെ ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് വിശദീകരിക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത് . ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ ജഡ്ജി നേരിട്ട് സ്‌കൂളിലെത്തുകയും പരിശോധന നടത്തുകയും ചെയ്തതിനാല്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്ന നിര്‍ദേശമാണ് അഭിഭാഷകരില്‍ നിന്നുണ്ടായത്.

ഷഹ്‌ലയുടെ മരണം: ഡോ.ജിസ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്, കേസെടുത്ത നാലുപേരും ഒളിവിലെന്ന് പൊലീസ് 
ഷഹ്‌ലയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് സി രവീന്ദ്രനാഥ് ; വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി 

കുട്ടിയെ ചികിത്സിക്കാന്‍ മതിയായ അളവില്‍ ആന്റിവെനം ഇല്ലായിരുന്നുവെന്നും വെന്റിലേറ്റര്‍ പ്രവര്‍ത്തന സജ്ജമായിരുന്നില്ലെന്നും അതുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തതെന്നും ഡോ. ജിസ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങള്‍ ഉന്നയിച്ചുതന്നെയാകും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയെന്നാണ് സൂചനകള്‍. അതേസമയം ജിസയുടെ വാദങ്ങള്‍ തള്ളി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയും ഡിഎംഒ ഡോ. രേണുകയും രംഗത്തെത്തിയിട്ടുണ്ട്. മതിയായ അളവില്‍ പ്രതിവിഷം ഉണ്ടായിരുന്നുവെന്നും ഒരു വെന്റിലേറ്റര്‍ പ്രവര്‍ത്തന സജ്ജമായിരുന്നുവെന്നുവെന്നുമാണ് ഇരുവരും വ്യക്തമാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in