കുമാറിന്റെ ആത്മഹത്യ:  എആര്‍ ക്യാമ്പിലെ ഏഴ് പോലീസുകാര്‍ കീഴടങ്ങി

കുമാറിന്റെ ആത്മഹത്യ: എആര്‍ ക്യാമ്പിലെ ഏഴ് പോലീസുകാര്‍ കീഴടങ്ങി

Published on

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏഴ് പോലീസുകാര്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. ഏഴ് പേരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സസ്‌പെന്റ് ചെയ്തിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട കുമാറിന് എആര്‍ ക്യാമ്പില്‍ ജാതി വിവേചനവും മാനസിക പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അത് ആത്മഹത്യക്ക് കാരണമായെന്നും കുടുംബാംഗങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. കുമാറിന്റെ ആത്മഹത്യക്കുറിപ്പിലും ഇക്കാര്യം ഉണ്ടായിരുന്നു.

കുമാറിന്റെ ആത്മഹത്യ:  എആര്‍ ക്യാമ്പിലെ ഏഴ് പോലീസുകാര്‍ കീഴടങ്ങി
വട്ടിയൂര്‍ക്കാവില്‍ വട്ടംകറങ്ങി ബിജെപി; കണക്ക് കൂട്ടലില്‍ 26000 വോട്ട് മാത്രം; 30000 എത്തിക്കണമെന്ന് നേതൃത്വം

എആര്‍ ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയിരുന്ന എല്‍ സുരേന്ദ്രന്‍, പോലീസുകാരായ മുഹമ്മദ് ആസാദ്, റഫീഫ്, പ്രതാപന്‍, ശ്രീജിത്ത്, ജയേഷ്, വൈശാഖ്, മഹേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു.

കുമാറിന്റെ ആത്മഹത്യ:  എആര്‍ ക്യാമ്പിലെ ഏഴ് പോലീസുകാര്‍ കീഴടങ്ങി
‘സമഗ്രാധിപത്യ പ്രവണത ഇന്ത്യയെ ഇരുളിലേക്ക് നയിക്കുന്നു’; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രഘുറാം രാജന്‍ 

ജൂലൈ 25നാണ് കുമാറിനെ ഒറ്റപ്പാലത്തിനടുത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്വാട്ടേഴ്‌സ് നല്‍കുന്നതില്‍ ഉള്‍പ്പെടെ വിവേചനം കാണിച്ചിരുന്നുവെന്നും പരാതിയുണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in