രാഹുല്‍ ഗാന്ധിക്ക് ജൂലൈ 8 ന് കത്തയച്ചെന്ന് ജോര്‍ജ് എം തോമസ് ; ക്ഷണിക്കും മുന്‍പ് ബോര്‍ഡ് അടിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് 

രാഹുല്‍ ഗാന്ധിക്ക് ജൂലൈ 8 ന് കത്തയച്ചെന്ന് ജോര്‍ജ് എം തോമസ് ; ക്ഷണിക്കും മുന്‍പ് ബോര്‍ഡ് അടിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് 

Published on

അഗസ്ത്യന്‍ മുഴി കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഫള്ക്‌സില്‍ മുഖ്യാതിഥിയായി വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പേരും ചിത്രവും ഉള്‍പ്പെടുത്തിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസിന്റെ മറുപടി. ചടങ്ങില്‍ മുഖ്യാതിഥിയാകണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞ 8 ന് കത്തെഴുതിയിരുന്നതായി അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു. കത്ത് അദ്ദേഹം പുറത്തുവിടുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നോ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നോ മറുപടിയൊന്നും ലഭിച്ചിട്ടില്ല. സദുദ്ദേശപരമായാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രം ഫ്‌ളക്‌സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്നും വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം നീക്കിയെന്നത് ശരിയാണ്. എംകെ രാഘവന്‍ എംപിയുടെ ഫോട്ടോ ഉള്‍പ്പെടുത്താതെയുള്ള പോസ്റ്ററായതിനാലാണ് നീക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ക്ഷണിക്കും മുന്‍പ രാഹുലിന്റെ പേരും ചിത്രവും സഹിതം ഫ്‌ളക്‌സടിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എട്ടിന് ജോര്‍ജ് എം തോമസ് കത്തയയ്ക്കും മുന്‍പ് 6,7 തിയ്യതികളില്‍ തന്നെ ഫ്‌ളക്‌സ് തയ്യാറാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.

രാഹുല്‍ ഗാന്ധിക്ക് ജൂലൈ 8 ന് കത്തയച്ചെന്ന് ജോര്‍ജ് എം തോമസ് ; ക്ഷണിക്കും മുന്‍പ് ബോര്‍ഡ് അടിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് 
മുഖ്യമന്ത്രിക്കും ഉദ്ഘാടകനായ ജി സുധാകരനുമൊപ്പം ഫ്‌ളക്‌സില്‍; രാഹുല്‍ഗാന്ധിയെ അപമാനിക്കാനെന്ന് കോണ്‍ഗ്രസ് 

രാഹുല്‍ഗാന്ധി പങ്കെടുക്കുമെന്ന് അറിയിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോയും പേരും ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാഹുലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടോയെന്ന സംശയവും ചില നേതാക്കള്‍ പ്രകടിപ്പിച്ചു. ഇതോടെയാണ് ജോര്‍ജ് എം തോമസ് എംഎല്‍എ കത്ത് പുറത്തുവിട്ടത്. ജിസുധാകരന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകുമെന്ന് വ്യക്തമാക്കിയുള്ള ഫ്‌ളക്‌സ് മുക്കത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്നു. ജൂലൈ 13 നാണ് പ്രസ്തുത ചടങ്ങ്. ജോര്‍ജ് എം തോമസ് എംഎല്‍എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ മുഖ്യ പ്രഭാഷകനാണെന്നും ഇതില്‍ വ്യക്തമാക്കിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം രാഹുലുമുള്ള ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

രാഹുല്‍ ഗാന്ധിക്ക് ജൂലൈ 8 ന് കത്തയച്ചെന്ന് ജോര്‍ജ് എം തോമസ് ; ക്ഷണിക്കും മുന്‍പ് ബോര്‍ഡ് അടിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് 
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പിരിക്കാനുള്ളത് 937.48 കോടി; കുടിശ്ശിക പിരിക്കാതെ ജനങ്ങളെ ഷോക്കടിപ്പിച്ച് കെഎസ്ഇബി

എന്നാല്‍ രാഹുല്‍ പങ്കെടുക്കുമെന്ന് അറിയിക്കാതെ ഫ്‌ളക്‌സില്‍ ഫോട്ടോയും പേരും വെച്ചത് അദ്ദേഹത്തെ അപമാനിക്കാനാണെന്നായിരുന്നു കോണ്‍ഗ്രസ് വാദം. ഇങ്ങനെയൊരു ചടങ്ങ് സംബന്ധിച്ച് രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ടെങ്കില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ഡിസിസികള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് ലഭിക്കും. ഇതുവരെയുള്ള അറിയിപ്പ് പ്രകാരം ഓഗസ്റ്റ് മാസമേ രാഹുല്‍ മണ്ഡലത്തിലെത്തൂവെന്നും ഐസി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കെഎസ്‌യു കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

രാഹുല്‍ ഗാന്ധിക്ക് ജൂലൈ 8 ന് കത്തയച്ചെന്ന് ജോര്‍ജ് എം തോമസ് ; ക്ഷണിക്കും മുന്‍പ് ബോര്‍ഡ് അടിച്ചത് എന്തിനെന്ന് കോണ്‍ഗ്രസ് 
‘ഗോമാതാ സംരക്ഷകര്‍ തീറ്റയെങ്കിലും കൊടുക്കണം’; വേണ്ടിവന്നാല്‍ പശുക്കളെ ഏറ്റെടുക്കുമെന്ന് ദേവസ്വംമന്ത്രി  

രാഹുല്‍ പങ്കെടുക്കുകയാണെങ്കില്‍ സുരക്ഷയൊരുക്കേണ്ട എസ്പിജി മുന്‍കൂട്ടി ഇവിടെയെത്തി ഒരുക്കങ്ങള്‍ വിലയിരുത്തും. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിട്ടില്ലല്ലോയെന്നും കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കളും ചോദിച്ചിരുന്നു. രാഹുലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടോയെന്ന സംശയവും ചില നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ജോര്‍ജ് എം തോമസ് എംഎല്‍എ കത്ത് പുറത്തുവിട്ടത്. അതേസമയം കോഴിക്കോട് എംപി എംകെ രാഘവന്റെ ചിത്രവും ചേര്‍ത്ത് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത റോഡിന്റെ കൂടുതല്‍ ഭാഗവും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലായിരുന്നിട്ടും എംകെ രാഘവനെ പങ്കെടുപ്പിക്കാതിരിക്കുന്നതിനെതിരെയും കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു.

logo
The Cue
www.thecue.in