ശബരിമല യുവതീപ്രവേശം: പുനപരിശോധന ഹര്‍ജി സുപ്രീംകോടതി ജനുവരിയില്‍ പരിഗണിക്കും

ശബരിമല യുവതീപ്രവേശം: പുനപരിശോധന ഹര്‍ജി സുപ്രീംകോടതി ജനുവരിയില്‍ പരിഗണിക്കും

Published on

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരിയില്‍ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായിട്ടുള്ള ഏഴംഗ ബെഞ്ചായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക. ജനുവരി മൂന്നാമത്തെ ആഴ്ച കോടതി ഹര്‍ജി പരിഗണിക്കുെന്നാണ് സൂചന.

ശബരിമല യുവതീപ്രവേശം: പുനപരിശോധന ഹര്‍ജി സുപ്രീംകോടതി ജനുവരിയില്‍ പരിഗണിക്കും
‘ഭരണഘടനയുമായി മുസ്ലീം പള്ളിയില്‍ നിന്നും ഒരു ദളിത് ഹിന്ദുനേതാവ്’; ആസാദ് മാറുന്ന ഇന്ത്യയുടെ പ്രതീകമെന്ന് റസൂല്‍ പൂക്കുട്ടി

2020 ജനുവരിയില്‍ കേസ് പരിഗണിച്ചേക്കും എന്ന് കോടതി അസിസ്റ്റന്റ് രജിസ്ട്രാറാണ് അറിയിച്ചത്. വിശാല ബഞ്ച് പരിഗണിക്കുന്നതിനാല്‍ പുനപരിശോധന ഹര്ജികളുടെ നാലു വീതം അധിക പകര്‍പ്പുകള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി.

വിശ്വാസ പ്രശ്‌നങ്ങള്‍ പരിഗണിക്കുന്ന ബഞ്ച് തന്നെയാണ് പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക. വിശ്വാസ പ്രശ്‌നങ്ങളില്‍ തീരുമാനം എടുത്ത ശേഷം പുനപരിശോധന ഹര്ജികളില്‍ തീരുമാനം എടുക്കും എന്നാണ് നേരത്തെ വിധി ഉണ്ടായിരുന്നത്.

ശബരിമല യുവതീപ്രവേശന വിധി പുനപരിശോധിക്കണമെന്ന ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പിക്കുന്നത് സുപ്രീം കോടതി മാറ്റിവെക്കുകയായിരുന്നു. വിവിധ മതാചാരങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന് സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിശോധിക്കുന്നതുവരെയാണ് ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ മാറ്റിവെച്ചിരിക്കുന്നത്. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യ മതസ്ഥനെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്കുള്ള വിലക്ക്, ദാവൂദി ബോറാ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം എന്നീ വിഷയങ്ങളില്‍ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജികളുമായി ശബരിമല വിധിക്ക് ബന്ധമുണ്ടെന്ന് അഞ്ചില്‍ മൂന്ന് ജസ്റ്റിസുമാര്‍ നിരീക്ഷിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in