അയോധ്യ: പുനപരിശോധനയില്ല; 18 ഹര്‍ജികളും സുപ്രീംകോടതി തള്ളി

അയോധ്യ: പുനപരിശോധനയില്ല; 18 ഹര്‍ജികളും സുപ്രീംകോടതി തള്ളി

Published on

അയോധ്യവിധിയില്‍ പുനപരിശോധനയില്ല. ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. 18 ഹര്‍ജികളാണ് തള്ളിയത്. പുനപരിശോധന ഹര്‍ജികളില്‍ പുതുതായി ഒന്നുമില്ലെന്നും തുറന്ന കോടതിയില്‍ പരിശോധിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്.

40 സാമൂഹ്യപ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അയോധ്യ രാമന്റെ ജന്‍മഭൂമിയായിരിക്കാമെങ്കിലും ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇര്‍ഫാന്‍ ഹബീബ്, പ്രഭാത് പട്‌നായിക് എന്നിവരുള്‍പ്പെടെയുള്ളവരായിരുന്നു ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി വിധി രാജ്യത്തിന്റെ മതേതരത്വത്തിനും സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും എതിരാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സുന്നി വഖ്അഫ് ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നില്ല.

ബാബരി മസ്ജിദിന് താഴെ താഴെ മറ്റൊരു നിര്‍മ്മിതി ഉണ്ടായിരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധിയില്‍ പറഞ്ഞിരുന്നത്. ഈ അവശിഷ്ടങ്ങള്‍ ഇസ്ലാമിക നിര്‍മ്മിതി ആയിരുന്നില്ല. അയോധ്യ രാമജന്മഭൂമിയെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പോലെ അവിടം ആരാധനാലയമെന്ന് മുസ്ലീങ്ങളും വിശ്വസിക്കുന്നു. ക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് പണിതതെന്ന് കണ്ടെത്തിയില്ല. അയോധ്യ ഭൂമി ട്രസ്റ്റിന് കൈമാറുകയും അവിടെ ക്ഷേത്രം പണിയാനുമായിരുന്നു കോടതി വിധി. മസ്ജിസിദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും വിധിയില്‍ നിര്‍ദേശിച്ചിരുന്നു.

logo
The Cue
www.thecue.in