‘മോദിക്ക് ജന്‍മദിനം ആഘോഷിക്കാന്‍ ഡാം നിറച്ചു, മുങ്ങിയ ഇടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചെന്നും’ആരോപണം 

‘മോദിക്ക് ജന്‍മദിനം ആഘോഷിക്കാന്‍ ഡാം നിറച്ചു, മുങ്ങിയ ഇടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചെന്നും’ആരോപണം 

Published on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്‍മദിനാഘോഷത്തിനായി ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം പരമാവധി നിരപ്പില്‍ നിറച്ചെന്ന ഗുരുതര ആരോപണവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാല ബച്ചന്‍. ഡാം മുങ്ങിയതിനെ തുടര്‍ന്നുണ്ടായ കെടുതിയുടെ പശ്ചാത്തലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ തകിടം മറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ചയായിരുന്നു നരേന്ദ്രമോദിയുടെ 69ാം പിറന്നാള്‍. ഗുജറാത്തിലെ കേവാഡിയയിലെത്തി മോദി നര്‍മ്മദയില്‍ അര്‍ച്ചന നടത്തിയിരുന്നു. ഇതിനായി സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ പരമാവധി പരിധിയായ 138.68 മീറ്റര്‍ വരെ വെള്ളം നിറച്ചെന്നാണ് ആരോപണം.

 ‘മോദിക്ക് ജന്‍മദിനം ആഘോഷിക്കാന്‍ ഡാം നിറച്ചു, മുങ്ങിയ ഇടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചെന്നും’ആരോപണം 
‘ആദിവാസിയെ സര്‍ക്കാര്‍ വെടിവെച്ചുകൊല്ലട്ടെ’; ഭരണകൂടമാണ് പുതിയ ജന്മിയെന്ന് തൊവരിമല സമരത്തിലെ മൂപ്പന്‍

നര്‍മ്മദ കണ്‍ട്രോള്‍ അതോറിറ്റിയുടെ ഷെഡ്യൂള്‍ അനുസരിച്ച് ഒക്ടോബര്‍ മധ്യത്തോടെയേ പരമാവധി നിരപ്പിലെത്താന്‍ പാടുള്ളൂ. എന്നാല്‍ ഒരു മാസം മുന്‍പ് അത്രയും വെള്ളം റിസര്‍വോയറില്‍ നിറച്ചത് മോദിയുടെ ജന്‍മദിനാഘോഷത്തിന് വേണ്ടിയാണ്. കീഴ് വഴക്കം ലംഘിച്ചുള്ള അധികൃതരുടെ നടപടി 4 ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചെന്നും ബാല ബച്ചന്‍ പറഞ്ഞു. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ വെള്ളം ഇരച്ചെത്തിയപ്പോള്‍ ദുരിതത്തിലായവരെ പ്രധാനമന്ത്രി പരിഗണിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ.

 ‘മോദിക്ക് ജന്‍മദിനം ആഘോഷിക്കാന്‍ ഡാം നിറച്ചു, മുങ്ങിയ ഇടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചെന്നും’ആരോപണം 
മാപ്പ് പറഞ്ഞ് തടിയൂരി ജന്‍മഭൂമി ; ബൂമറാങ്ങായത് കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചത് 

ഡാമിന് സമീപത്തുള്ളവരെ പുനരധിവസിപ്പിക്കുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ബര്‍വാനി, ധര്‍, അല്‍രാജ്പൂര്‍, ഖാര്‍ഗോണ്‍ ജില്ലകളിലായി 178 ഗ്രാമങ്ങളാണ് ഡാം നിറയുമ്പോള്‍ കെടുതിയനുഭവിക്കുന്നതെന്ന് നര്‍മദ ബച്ചാവോ ആന്തോളന്‍ നേതാവ് മേധ പട്കര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നത് സര്‍ദാര്‍ സരോവര്‍ ഡാമില്‍ നിന്നാണ്.

logo
The Cue
www.thecue.in