യുക്രൈനെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ യുദ്ധം പ്രഖ്യാപിച്ചു. യുക്രൈനെതിരെ സൈനിക നടപടി ആവശ്യമായിരിക്കുന്നുവെന്ന് പുടിന്‍. പ്രതിരോധത്തിന് നില്‍ക്കരുതെന്നും ആയുധം വെച്ച് കീഴടങ്ങണമെന്നും യുക്രൈനോട് റഷ്യ.
യുക്രൈനെതിരെ റഷ്യ വ്യോമാക്രമണം ആരംഭിച്ചു. ക്രമറ്റോസ്‌കില്‍ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്‌ഫോടനം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണ്‍ബാസ്‌കില്‍ സൈനിക നടപടിക്ക് റഷ്യ അനുമതി നല്‍കിയതിന് പിന്നാലെയാണ് സ്‌ഫോടനകള്‍ നടന്നത്.
റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുമെന്ന് യുക്രൈന്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിട്ടുണ്ട്.