കയ്യേറ്റഭൂമി തിരിച്ചുപിടിച്ച് രേണു രാജ് ; വ്യാജ പട്ടയങ്ങള്‍ റദ്ദാക്കിയത് സ്ഥലം മാറി പോകുന്നതിന് തൊട്ടുമുന്‍പ് 

കയ്യേറ്റഭൂമി തിരിച്ചുപിടിച്ച് രേണു രാജ് ; വ്യാജ പട്ടയങ്ങള്‍ റദ്ദാക്കിയത് സ്ഥലം മാറി പോകുന്നതിന് തൊട്ടുമുന്‍പ് 

Published on

ദേവികുളം സബ് കളക്ടര്‍ പദവിയൊഴിഞ്ഞ് സ്ഥലം മാറി പോകുന്നതിന് തൊട്ടുമുന്‍പ് മൂന്നാറിലെ നാല് വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി രേണു രാജ് ഐഎഎസ്. രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്നവയിലാണ് തീരുമാനമെടുത്തത്. ഇതുപ്രകാരം രണ്ടര ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ 1999 ല്‍ നല്‍കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് നടപടി. മരിയദാസ് എന്നയാള്‍ 14 ബന്ധുക്കളുടേ പേരിലടക്കം കൃത്രിമ മാര്‍ഗങ്ങളിലൂടെ നേടിയെടുത്ത പട്ടയങ്ങളാണ് പിന്‍വലിച്ചത്.

കയ്യേറ്റഭൂമി തിരിച്ചുപിടിച്ച് രേണു രാജ് ; വ്യാജ പട്ടയങ്ങള്‍ റദ്ദാക്കിയത് സ്ഥലം മാറി പോകുന്നതിന് തൊട്ടുമുന്‍പ് 
‘പുസ്തകത്തില്‍ പഠിച്ചതല്ല മൂന്നാറില്‍ കണ്ടത്’; പെട്ടെന്നുള്ള സ്ഥാനചലനം പ്രതീക്ഷിച്ചില്ലെന്ന് രേണു രാജ്

തണ്ടപ്പേരിലടക്കം കൃത്രിമം നടത്തിയാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷവുമാണ് രേണു രാജ് സ്ഥാനമൊഴിഞ്ഞത്. പൊതു ഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കാണ് രേണുവിനെ മാറ്റിയത്. സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പെട്ടെന്ന് സ്ഥാനചലനമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് രേണു രാജ് കഴിഞ്ഞ ദിവസത്തെ യാത്രയയപ്പ് ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു.

കയ്യേറ്റഭൂമി തിരിച്ചുപിടിച്ച് രേണു രാജ് ; വ്യാജ പട്ടയങ്ങള്‍ റദ്ദാക്കിയത് സ്ഥലം മാറി പോകുന്നതിന് തൊട്ടുമുന്‍പ് 
മുഹമ്മദ് ഹനീഷിനും രേണു രാജിനും പദവി മാറ്റം ; ഐപിഎസ് തലപ്പത്തും അഴിച്ചുപണി 

മൂന്നാറിലെ പാവപ്പെട്ട തൊഴിലാളികള്‍ക്കായി കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമി അളന്നുകൊടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത് മടങ്ങാനായിരുന്നു ആഗ്രഹമെന്നും പക്ഷേ സാധിച്ചില്ലെന്നും രേണുവിന്റെ വാക്കുകള്‍. മൂന്നാറില്‍ മുതിരപ്പുഴ കയ്യേറിയ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമെന്ന് രേണു രാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. മൂന്നാറില്‍ പ്രളയം വീണ്ടും ആവര്‍ത്തിച്ചതോടെയാണ് ഇടുക്കിയിലെ ആദ്യ വനിതാ സബ്കളക്ടര്‍ കര്‍ശന നടപടിയ്‌ക്കൊരുങ്ങിയത്. എന്നാല്‍ ഒരു മാസത്തിന് ശേഷം രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

logo
The Cue
www.thecue.in