ആള്‍ക്കൂട്ട ആക്രമണത്തില്‍ ഹെഡ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം; അബ്ദുള്‍ ഗാനി ഇരയായത് ക്രൂരമര്‍ദ്ദനത്തിന് 

ആള്‍ക്കൂട്ട ആക്രമണത്തില്‍ ഹെഡ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം; അബ്ദുള്‍ ഗാനി ഇരയായത് ക്രൂരമര്‍ദ്ദനത്തിന് 

Published on

രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ ഗാനി (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. കുന്‍വാരിയ സ്വദേശിയായ ഇദ്ദേഹം ഭീം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. ഭൂമി കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോയപ്പോഴാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശി പ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ ഹെഡ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം; അബ്ദുള്‍ ഗാനി ഇരയായത് ക്രൂരമര്‍ദ്ദനത്തിന് 
എന്റെ മക്കളെയും കൊണ്ട് ഞാനെന്ത് ചെയ്യണം?, മോളുടെ ഭാവിയോര്‍ത്ത് സിപിഎം അപവാദപ്രചരണം നിര്‍ത്തണമെന്ന് സാജന്റെ ഭാര്യ

സ്ഥലത്തെത്തിയപ്പോള്‍ പ്രദേശവാസികള്‍ ഗാനിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ഇരുചക്ര വാഹനത്തില്‍ മടങ്ങുമ്പോള്‍ അഞ്ചംഗ സംഘം പിന്‍തുടര്‍ന്നെത്തി മര്‍ദ്ദിക്കുകയായിരുന്നു. തടിക്കഷണം ഉപയോഗിച്ച് വളഞ്ഞിട്ട് പ്രഹരിക്കുകയായിരുന്നുവെന്ന് എസ്പി ഭുവന്‍ ഭൂഷണ്‍ വ്യക്തമാക്കി. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരില്‍ രാജസ്ഥാന്‍ ഇടക്കിടെ വാര്‍ത്തകളില്‍ നിറയാറുണ്ട്. കഴിഞ്ഞ വര്‍ഷം പശുക്കടത്ത് ആരോപിച്ച് റക്ബര്‍ ഖാന്‍ എന്നയാളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. 2017 ല്‍ കാലിച്ചന്തയില്‍ നിന്ന് പശുക്കളെ വാങ്ങിവരികയായിരുന്ന പെഹ്‌ലു ഖാനെയും സ്വയംപ്രഖ്യാപിത ഗോരക്ഷകര്‍ കൊലപ്പെടുത്തിയത് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ആള്‍ക്കൂട്ട ആക്രമണത്തില്‍ ഹെഡ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം; അബ്ദുള്‍ ഗാനി ഇരയായത് ക്രൂരമര്‍ദ്ദനത്തിന് 
‘ഷെബി മകനെ പോലെ, സ്‌കൂള്‍ വിട്ടുപോയിട്ടും ഇപ്പോഴും വരും; ‘സ്‌നേഹസെല്‍ഫി’യിലെ സീമ ടീച്ചര്‍ പറയുന്നു 
logo
The Cue
www.thecue.in