രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

പൗരത്വ ഭേദഗതി നിയമം: രാഹുല്‍ ഗാന്ധി നയിക്കും; കോണ്‍ഗ്രസ് നാളെ രാജ്ഘട്ടിലേക്ക്

Published on

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നാളെ രാജ്ഘട്ടില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. രണ്ട് മണി മുതല്‍ എട്ട് മണി വരെ പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ നേതൃത്വം നല്‍കും.

രാഹുല്‍ ഗാന്ധി
സിഎഎ പ്രക്ഷോഭം: ജാമ്യാപേക്ഷ തള്ളി; ചന്ദ്രശേഖര്‍ ആസാദ് റിമാന്‍ഡില്‍

രാജ്യത്തൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുമ്പോളും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സജീവമല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ദക്ഷിണ കൊറിയയില്‍ സന്ദര്‍ശത്തിലായിരുന്നു രാഹുല്‍. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാഗേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

രാഹുല്‍ ഗാന്ധി
സിഎഎ പ്രക്ഷോഭം: എതിര്‍പ്രചാരണത്തിന് ബിജെപിയുടെ ‘സമ്പര്‍ക്ക് അഭിയാന്‍’

നിയമം പിന്‍വലിക്കുന്നത് വരെ കേരളത്തില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇടതുമുന്നണിയുമായി യോജിച്ച സമരത്തിന് ഇനിയില്ല. കേരളം ഒറ്റക്കെട്ടാണെന്ന് കാണിക്കാനായിരുന്നു സര്‍ക്കാരിനൊപ്പം സമരം ചെയ്തതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in