ജെഎന്‍യുവില്‍ നിരോധനാജ്ഞ; വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് തടഞ്ഞു; ക്യാംപസിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം
ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിരോധനാജ്ഞ. ഫീസ് വര്‍ധനയിലും നിയന്ത്രണങ്ങളിലും പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സര്‍വ്വകലാശാല ക്യാംപസിന് പുറത്ത് 700ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ക്യാംപസ് പരിസരത്ത് നിന്നും ഒരു കിലോമീറ്ററിന് അപ്പുറത്തേക്ക് റാലി കടത്തിവിടില്ലെന്നാണ് പൊലീസ് തീരുമാനം. പ്രധാനഗേറ്റിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ എടുത്തുമാറ്റി വിദ്യാര്‍ത്ഥികള്‍ മുന്‍പോട്ട് പോകാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളും ആരംഭിച്ചു. പാര്‍ലമെന്റിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയ്ക്ക് മുമ്പില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചതില്‍ ജെഎന്‍യു അദ്ധ്യാപക സംഘടന ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ക്യാംപസിന് പുറത്ത് സമാധാനപരമായി തങ്ങളുടെ ശബദ്‌മെത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നതിന് വിലങ്ങിടുന്നത് ദൗര്‍ഭാഗ്യകരമാണ്.
ജെഎന്‍യുടിഎ
ജെഎന്‍യു വിഷയം പരിശോധിക്കാന്‍ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുന്‍ ചെയര്‍മാന്‍ പ്രൊഫ. വി എസ് ചൗഹാന്‍, എഐസിടിഇ ചെയര്‍മാന്‍ പ്രൊഫ. അനില്‍ സഹസ്രബുദ്ധെ, യുജിസി സെക്രട്ടറി പ്രൊഫ. രജനീഷ് ജെയ്ന്‍ എന്നിവരടങ്ങുന്നതാണ് സമിതി. മൂന്നംഗ സമിതി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും.
സമിതി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയാരംഭിക്കും. അടിയന്തരമായി എടുക്കേണ്ട നടപടികള്‍ സര്‍വ്വകലാശാല അധികൃതര്‍ ശുപാര്‍ശ ചെയ്യണം.
മാനവവിഭവ ശേഷി മന്ത്രാലയം
ബുധനാഴ്ച്ച ഹോസ്റ്റല്‍ ഫീസില്‍ ചെറിയ ഇളവ് മാത്രം വരുത്തിക്കൊണ്ട് നടത്തിയ പ്രഖ്യാപനം കള്ളത്തരമാണെന്നും കെണിയാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യങ്ങള്‍ മുഴുവനായി അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
ഡബിള്‍ റൂമുകള്‍ക്ക് മാസവാടക 10 രൂപയായിരുന്നത് 200 ആക്കി വര്‍ധിപ്പിച്ചത് 100 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. സിംഗിള്‍ റൂമുകളുടെ വാടക 20ല്‍ നിന്നും 600 ആക്കിയത് 200 ആക്കി കുറച്ചു. മെസ് സെക്യൂരിറ്റി ഫീസ് 5,500ല്‍ നിന്ന് 12,00 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ആദ്യമായി ഏര്‍പ്പെടുത്തിയ 1,700 രൂപയുടെ 'യൂട്ടിലിറ്റി ചാര്‍ജസ്' ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല. ഫീസ് വര്‍ധനകള്‍ക്കൊപ്പം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഡ്രസ് കോഡും നിരോധനാജ്ഞകളും പിന്‍വലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്. വസ്ത്ര ധാരണത്തിലും ക്യാംപസിലെ സഞ്ചാര സ്വാതന്ത്ര്യത്തിലും കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധവും വിദ്യാര്‍ത്ഥി വിരുദ്ധവുമാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി സഞ്ചാരം നിഷേധിച്ചിട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറി എന്തിനാണെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം