‘താമരയ്ക്ക് കുത്തുന്നത് പാകിസ്താനില്‍ അണുബോംബ് ഇടുന്നത് പോലെ’; ആക്രമണോത്സുക വാദവുമായി ബിജെപി ഉപമുഖ്യമന്ത്രി 

‘താമരയ്ക്ക് കുത്തുന്നത് പാകിസ്താനില്‍ അണുബോംബ് ഇടുന്നത് പോലെ’; ആക്രമണോത്സുക വാദവുമായി ബിജെപി ഉപമുഖ്യമന്ത്രി 

Published on

ബിജെപിക്ക് വോട്ട് ചെയ്യുകയെന്നാല്‍ പാകിസ്താനില്‍ അണുബോംബ് വര്‍ഷിക്കുന്നത് പോലെയെന്ന ആക്രമണോത്സുക വാദവുമായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്ത്. ആളുകള്‍ താമരചിഹ്നത്തിന് നേരെ വിരലമര്‍ത്തുമ്പോള്‍ പാകിസ്താനില്‍ അണുബോംബ് വര്‍ഷിക്കപ്പെടുന്നത് പോലെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്ര വാദം. മഹാരാഷ്ട്രയിലെ താനെയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തിലായിരുന്നു പരാമര്‍ശം. മിര ഭയന്തറിലെ ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മെഹ്തയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്നു യോഗി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി.

‘താമരയ്ക്ക് കുത്തുന്നത് പാകിസ്താനില്‍ അണുബോംബ് ഇടുന്നത് പോലെ’; ആക്രമണോത്സുക വാദവുമായി ബിജെപി ഉപമുഖ്യമന്ത്രി 
‘നോട്ട് അസാധുവാക്കലും ജിഎസ്ടിയും സ്ഥിതി വഷളാക്കി’; ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ കനത്ത ഇടിവുണ്ടാകുമെന്ന് ലോക ബാങ്കും 

മഹാരാഷ്ട്രയില്‍ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലക്ഷ്മീ ദേവി കൈപ്പത്തിയിലോ സൈക്കിളിലോ വാച്ചിലോ അല്ല ,താമരയിലാണ് ഇരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. താമര കാരണമാണ് കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കപ്പെട്ടതെന്ന് ഓര്‍ക്കണമെന്നും താമര വികസനത്തിന്റെ അടയാളമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ മാസം 21 നാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് . ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍.

logo
The Cue
www.thecue.in