‘സുഭാഷ് വാസുവിന് അത്യാര്‍ത്തി, കൊള്ളക്കാരന്‍’; വിമതനീക്കത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

‘സുഭാഷ് വാസുവിന് അത്യാര്‍ത്തി, കൊള്ളക്കാരന്‍’; വിമതനീക്കത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

Published on

എസ്എന്‍ഡിപിയില്‍ ഉടലെടുത്ത വിമത നീക്കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. നേതൃത്വത്തിനെതിരെ തിരിഞ്ഞ സുഭാഷ് വാസു അത്യാര്‍ത്തിക്കാരനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കട്ടത് കണ്ടുപിടിച്ചതും അതിന്റെ കണക്കുചോദിച്ചതുമാണ് ചിലര്‍ ഇപ്പോള്‍ തനിക്കെതിരെ തിരിയാന്‍ കാരണമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കുട്ടനാട്ടില്‍ നടന്ന എസ്എന്‍ഡിപി പരിപാടിയില്‍ മുന്‍ വിശ്വസ്തന്റെ പേര് എടുത്ത് പറയാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റുമായ ആള്‍ക്ക് അത്യാര്‍ത്തിയാണ്. അധികാരത്തില്‍ ഇരുന്നപ്പോഴെല്ലാം കൊള്ള നടത്തി.

വെള്ളാപ്പള്ളി നടേശന്‍

സംഘടനാ ശക്തിയെ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇത്തരക്കാര്‍ കുലംകുത്തികളാണ്. ആനയോളം വലുപ്പമുള്ള സംഘടനയെ ഏലയ്ക്കാ കൊണ്ട് എറിയുകയാണ് ചിലര്‍. യൂണിയനുകളുടെ പിന്തുണ അവകാശപ്പെടുന്നവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു കാണിക്കട്ടേയെന്നും വെള്ളാപ്പള്ളി വെല്ലുവിളി നടത്തി.

എസ്എന്‍ഡിപി പിടിക്കാന്‍ ബിജെപി നേതൃത്വം നടത്തുന്ന നീക്കമാണ് സംഘടനയില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്.
‘സുഭാഷ് വാസുവിന് അത്യാര്‍ത്തി, കൊള്ളക്കാരന്‍’; വിമതനീക്കത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി
‘ബിജെപി സര്‍ക്കാരിനുവേണ്ടി നിയോഗിച്ചത്’; നാനാവതി കമ്മീഷന്‍ എങ്ങനെയാണ് പക്ഷം പിടിക്കാതിരിക്കുകയെന്ന് ശ്വേത സഞ്ജീവ് ഭട്ട് 

വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ സുഭാഷ് വാസു രംഗത്തെത്തിയത് ബിജെപിയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്നാണ് വിലയിരുത്തല്‍. സുഭാഷ് വാസുവിനൊപ്പം മുന്‍ ഡിജിപി ടി പിസെന്‍കുമാറിനേയും ബിജെപി മുന്നില്‍ നിര്‍ത്തുന്നു. എസ്എന്‍ഡിപിയിലെ വിമതവിഭാഗവും സുഭാഷ് വാസുവിനൊപ്പമുണ്ടെന്നാണ് സൂചന.

വെള്ളാപ്പള്ളിയില്‍ നിന്ന് നേതൃത്വം പിടിച്ചെടുത്ത് എസ്എന്‍ഡിപിയെ എന്‍ഡിഎ വരുതിയിലാക്കാനാണ് ശ്രമമെന്ന് ആരോപണമുണ്ട്.

ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയായ സുഭാഷ് വാസു വെള്ളാപ്പള്ളി നടേശന്റേയും തുഷാറിന്റെയും വിശ്വസ്തനായാണ് എസ്എന്‍ഡിപിയില്‍ നിന്നിരുന്നത്. ഇപ്പോളത്തെ പിണക്കത്തിന് പിന്നില്‍ രാഷ്ട്രീയ ചരടുവലികള്‍ക്കൊപ്പം സാമ്പത്തിക ആരോപണങ്ങളും ഉയരുന്നുണ്ട്. എസ്എന്‍ഡിപിയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും ട്രസ്റ്റിലും വന്‍ അഴിമതി നടക്കുന്നുവെന്നും സുഭാഷ് വാസു ആരോപിക്കുന്നു. ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസത്തിനും ജോലിക്കും വന്‍ കോഴയാണ് ഈടാക്കുന്നത്. മറ്റ് സമുദായ സ്ഥാപനങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന തുക വാങ്ങുന്നതായും സുഭാഷ് വാസു പറയുന്നു.

‘സുഭാഷ് വാസുവിന് അത്യാര്‍ത്തി, കൊള്ളക്കാരന്‍’; വിമതനീക്കത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി
എസ്എന്‍ഡിപി പിടിക്കാന്‍ ബിജെപി; സെന്‍കുമാറിനേയും സുഭാഷ് വാസുവിനെയും മുന്നില്‍ നിര്‍ത്തി നീക്കം

സംഘടനയിലെ വിമതരെ ഒന്നിപ്പിച്ചു പരസ്യം പോരാട്ടത്തിനാണ് ശ്രമം. 136 യൂണിയനുകളാണ് എസ്എന്‍ഡിപിക്കുള്ളത്. ഇതില്‍ 90 എണ്ണം തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പരസ്യപ്രതികരണത്തിന് സുഭാഷ് വാസു തയ്യാറായിട്ടില്ല. സംഘടനയ്ക്കകത്ത് നിന്നു കൊണ്ട് പോരാടാനാണ് ശ്രമമെന്നാണ് സൂചന. സുഭാഷ് വാസുവിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിനെ തുടര്‍ന്നാണ് നീക്കങ്ങളെന്നാണ് വെള്ളാപ്പള്ളി പക്ഷം ആരോപിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘സുഭാഷ് വാസുവിന് അത്യാര്‍ത്തി, കൊള്ളക്കാരന്‍’; വിമതനീക്കത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി
‘ആര്‍ക്കും പ്രത്യേക പരിഗണനയില്ല’; ആനക്കൊമ്പ് കേസ് നിയമാനുസൃതം മുന്നോട്ടുപോകുമെന്ന് മന്ത്രി കെ രാജു; ‘നിയമോപദേശത്തേക്കുറിച്ച് അറിയില്ല’
logo
The Cue
www.thecue.in