പതിനെട്ടാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതിയൊരുങ്ങുന്നു. സുനെഹരി ബാഗ് റോഡിലെ ബംഗ്ലാവ് നമ്പര്‍ 5 രാഹുലിനായി അനുവദിച്ചുവെന്നാണ് സൂചന. ഈ ബംഗ്ലാവില്‍ പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. ഇതോടെയാണ് രാഹുലിന് ഔദ്യോഗിക വസതി അനുവദിച്ചതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. പത്തു വര്‍ഷത്തിന് ശേഷമാണ് ലോക്‌സഭയില്‍ ഒരു പ്രതിപക്ഷ നേതാവുണ്ടാകുന്നത്. ക്യാബിനറ്റ് മന്ത്രിയുടെ പദവിയായതിനാല്‍ പ്രതിപക്ഷ നേതാവിന് ടൈപ്പ് 8 ബംഗ്ലാവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഹൗസ് കമ്മിറ്റി ഈ ബംഗ്ലാവ് അനുവദിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് തൊട്ടു പിന്നാലെ രാഹുലിനെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥ് വസതിയില്‍ താമസിച്ചു വരികയാണ് രാഹുല്‍. അയോഗ്യത നീങ്ങിയതിനു ശേഷവും രാഹുല്‍ അമ്മയ്‌ക്കൊപ്പം തുടരുകയാണ്.
2004ല്‍ പാര്‍ലമെന്റ് അംഗമായതു മുതല്‍ 12 തുഗ്ലക്ക് ലെയിനിലായിരുന്നു രാഹുല്‍ ഗാന്ധി താമസിച്ചിരുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇതോടെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് രാഹുലിനെ അയോഗ്യനാക്കിയത്. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദിയുണ്ടെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. നീരവ് മോദി, ലളിത് മോദി എന്നിവരെയാണ് രാഹുല്‍ പരാമര്‍ശിച്ചത്. കോടതി ശിക്ഷ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കുകയും ഔദ്യോഗിക വസതി തിരികെ വാങ്ങുകയും ചെയ്തു.
പിന്നീട് ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ അപ്പീല്‍ തള്ളുകയും കീഴ്‌ക്കോടതി വിധി ഉചിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാഹുലിനെ അയോഗ്യനാക്കിയ സംഭവത്തില്‍ അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും വിദേശകാര്യ വക്താക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയിരുന്നു. പിന്നീട് ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് രാഹുലിന്റെ ശിക്ഷ സ്‌റ്റേ ചെയ്യുകയും അയോഗ്യത നീങ്ങി രാഹുല്‍ പാര്‍ലമെന്റില്‍ തിരികെയെത്തുകയും ചെയ്തു. ഇതിനു ശേഷം ഔദ്യോഗിക വസതിയിലേക്ക് രാഹുല്‍ മടങ്ങിയിരുന്നില്ല. ഇപ്പോള്‍ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന് ഔദ്യോഗിക വസതി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതിയൊരുങ്ങുന്നു;
പതിനെട്ടാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതിയൊരുങ്ങുന്നതായി സൂചന. പത്തു വര്‍ഷത്തിന് ശേഷമാണ് ലോക്‌സഭയില്‍ ഒരു പ്രതിപക്ഷ നേതാവുണ്ടാകുന്നത്. ക്യാബിനറ്റ് മന്ത്രിയുടെ പദവിയായതിനാല്‍ പ്രതിപക്ഷ നേതാവിന് ടൈപ്പ് 8 ബംഗ്ലാവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. സുനെഹരി ബാഗ് റോഡിലെ ബംഗ്ലാവ് നമ്പര്‍ 5 രാഹുലിനായി അനുവദിച്ചുവെന്നാണ് സൂചന. ഈ ബംഗ്ലാവില്‍ പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. ഇതോടെയാണ് രാഹുലിന് ഔദ്യോഗിക വസതി അനുവദിച്ചതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഹൗസ് കമ്മിറ്റി ഈ ബംഗ്ലാവ് അനുവദിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് തൊട്ടു പിന്നാലെ രാഹുലിനെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്താക്കിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥ് വസതിയില്‍ താമസിച്ചു വരികയാണ് രാഹുല്‍.