ഫയല്‍ ഫോട്ടോ 
ഫയല്‍ ഫോട്ടോ 

തരിഗാമിയെ കാണാനെത്തിയ യെച്ചൂരിയെയും ഡി രാജയെയും എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞു

Published on

കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എംഎല്‍യുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ എത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയയെും ശ്രീനഗര്‍ എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞു. ശ്രീനഗറിലേക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ടുള്ള നിയമപരമായ ഉത്തരവ് കാണിച്ചാണ് സൈന്യം തടഞ്ഞതെന്ന് യെച്ചൂരി പിടിഐയോട് പറഞ്ഞു.

പൊലീസിന്റെ അടമ്പടിയോടെയുള്ള യാത്ര പോലും പാടില്ലെന്നാണ് ഉത്തരവിലുള്ളത്. ആരോഗ്യസ്ഥിതി മോശമായ തരിഗാമിയെ കാണാനെത്തുന്നത് അറിയിച്ച് ഇരു നേതാക്കളും ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് നേരത്തെ കത്തെഴുതിയിരുന്നു. തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു കത്തില്‍.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെയും ശ്രീനഗര്‍ എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞു വെച്ച് തിരിച്ചയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു തരിഗാമി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ സൈന്യം വീട്ടു തടങ്കലിലാക്കിയത്.

logo
The Cue
www.thecue.in