പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങളെത്തിയേക്കും; അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്
പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടായേക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരാന്‍ 17 മാസം ശേഷിക്കെ മന്ത്രിസഭയിലെ സിപിഐഎം മന്ത്രിമാരെ മാറ്റുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും 2021 ഇലക്ഷനിലെ ഭരണത്തുടര്‍ച്ചയും ലക്ഷ്യമിട്ടുള്ള മുഖംമിനുക്കലിന് എല്‍ഡിഎഫ് ഒരുങ്ങുന്നെന്നാണ് വിലയിരുത്തലുകള്‍.
മൂന്ന് മുതല്‍ അഞ്ച് പുതുമുഖങ്ങള്‍ വരെ മന്ത്രിസഭയിലെത്താം. പി ശ്രീരാമകൃഷ്ണന്‍ മന്ത്രിയായാല്‍ മുതിര്‍ന്ന എംഎല്‍എമാരായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തേക്ക് വരും. വനിതാ മന്ത്രിയായി അയിഷാ പോറ്റിയെ പരിഗണിച്ചാല്‍ മന്ത്രിമാരുടെ എണ്ണം 20ല്‍ നിന്ന് 21 ആയി ഉയരും. യുവ എംഎല്‍എമാരില്‍ നിന്നും എം സ്വരാജ്, എ എന്‍ ഷംസീര്‍ എന്നിവരെ പരിഗണിച്ചേക്കും. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മന്ത്രിയായേക്കുമെന്ന് ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണങ്ങളുണ്ടായിരുന്നു. മുതിര്‍ന്ന സി കെ ശശീന്ദ്രനേയും പരിഗണിക്കാനിടയുണ്ട്. കെ ബി ഗണേഷ് കുമാറിനും സാധ്യത കല്‍പിക്കപ്പെടുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം