'സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് യുണിഫോം തീരുമാനിക്കാം' ; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കെന്ന് കര്‍ണാടക സര്‍ക്കാര്‍

'സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് യുണിഫോം തീരുമാനിക്കാം' ;  ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കെന്ന് കര്‍ണാടക സര്‍ക്കാര്‍
Published on

കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി അംഗീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍. 1983ലെ കര്‍ണാടക വിദ്യാഭ്യാസ ആക്ട് പ്രകാരം പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് വികസന സമിതിയോ, അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡിന്റെ അപ്പീല്‍ കമ്മിറ്റിയോ നിര്‍ദേശിച്ചിരിക്കുന്ന വസ്ത്രം ധരിക്കണം. ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിര്‍ദേശം. സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റിന് അവര്‍ക്ക് ഇഷ്ടപ്പെട്ട യുണിഫോം തീരുമാനിക്കാം.

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യുണിഫോം തീരുമാനിക്കാത്ത അവസരത്തില്‍ സമത്വം, അഖണ്ഡത, പൊതു ക്രമസമാധാനം എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്.

'സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് യുണിഫോം തീരുമാനിക്കാം' ;  ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കെന്ന് കര്‍ണാടക സര്‍ക്കാര്‍
'സരസ്വതി ദേവിക്ക് വേര്‍തിരിവുകളില്ല'; ഹിജാബിന്റെ പേരില്‍ ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി തകര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി.

വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയില്‍ വരാനിരിക്കെയാണ് സര്‍ക്കാര്‍ നിര്‍ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in