സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും നായകനാകാൻ ഒരുങ്ങി ദളപതി

സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും നായകനാകാൻ ഒരുങ്ങി ദളപതി
Published on

വിജയുടെ രാഷ്ടിയത്തിലേക്കുള്ള വരവിനെ പറ്റി കാലങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. അതിൽ ഒന്ന് അച്ചനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ മക്കൾ അയക്കം എന്ന വിജയ് ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ സ്വഭാവത്തിലെത്തിക്കാൻ നടത്തിയ ശ്രമമായിരുന്നു. എന്നാൽ അന്നത് തള്ളിക്കളയുകയും അതിനെതിരെ വിജയ് തന്നെ കേസ് ഫയൽ ചെയ്യുകയുമുണ്ടായി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരിട്ട് സൂചന നൽകിയില്ലെങ്കിലും കഴിഞ്ഞ പത്ത് വര്ഷത്തിന് മുകളിലായി സിനിമാ ഡയലോ​ഗിലൂടെയും സിനിമയുടെ ഓഡിയോ- പ്രീ ലോഞ്ച്ഇവന്റുകളിലും രാഷ്ട്രീയ വിമർശനവും കനമുള്ള പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകളും വിജയ് നടത്തിക്കൊണ്ടേയിരുന്നു.

രാഷ്ട്രീയ പാർട്ടികളുടെ അഴിമതികളെ എതിർത്തതും വിമർശിച്ചതുമായ പ്രസംഗങ്ങൾ അഭ്യൂഹങ്ങൾക്ക് കനം കൂട്ടി.അങ്ങനെ അവസാനം അന്ത നാൾ വന്തിടിച്ച് നായകനിൽ നിന്ന് രാഷ്ട്രിയക്കാരനിലേക്കുള്ള ദളപതിയുടെ എൻട്രി. തമിഴ് മക്കളുടെ അണ്ണൻ രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ,തമിഴ് നാട്ടിൽ മാത്രമല്ല ഇങ്ങു കേരളത്തിൽ വരെ ആളുകൾ ആകാംക്ഷയോടെയാണ് ആ വരവ് ഉറ്റു നോക്കുന്നത്. ഈ വരവിനു പിന്നിൽ രണ്ടേ രണ്ട് ചോദ്യങ്ങൾ അണ്ണൻ രാഷ്ട്രീയത്തിൽ വാഴുമാ ഇല്ല വീഴുമാ ?

അത് മനസിലാക്കുന്നതിന് മുൻപായി തമിഴ് രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ച എം ജി ആറിനെയും ജയലളിതയെയും കലൈഞ്ജറിനെയും മാത്രമല്ല നോക്കേണ്ടത് വെളിച്ചത്തിലെത്താതെ പോയ ഉലകനായകന്റെ മക്കൾ നീതി മയ്യം മുതൽ പിന്നോട്ട് പോകുമ്പോൾ നടികർ തിലകം ശിവാജി ഗണേശന്റെ തമിഴക മുന്നേററ മുന്നണി വരെ പോകേണ്ടതുണ്ട്. താരാരാധനയുടെ കോട്ടയായി നിലനിൽക്കെ തന്നെ സൂപ്പർതാരങ്ങളെയടക്കം കയ്യൊഴിഞ്ഞ രാഷ്ട്രീയ ചരിത്രവും തമിഴകത്തിനുണ്ട്. വിജയുടെ രാഷ്ടിയത്തിലേക്കുള്ള വരവിനെ പറ്റി കാലങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. അതിൽ ഒന്ന് അച്ചനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ മക്കൾ അയക്കം എന്ന വിജയ് ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ സ്വഭാവത്തിലെത്തിക്കാൻ നടത്തിയ ശ്രമമായിരുന്നു. എന്നാൽ അന്നത് തള്ളിക്കളയുകയും അതിനെതിരെ വിജയ് തന്നെ കേസ് ഫയൽ ചെയ്യുകയുമുണ്ടായി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരിട്ട് സൂചന നൽകിയില്ലെങ്കിലും കഴിഞ്ഞ പത്ത് വര്ഷത്തിന് മുകളിലായി സിനിമാ ഡയലോ​ഗിലൂടെയും സിനിമയുടെ ഓഡിയോ- പ്രീ ലോഞ്ച്ഇവന്റുകളിലും രാഷ്ട്രീയ വിമർശനവും കനമുള്ള പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകളും വിജയ് നടത്തിക്കൊണ്ടേയിരുന്നു.

രാഷ്ട്രീയ പാർട്ടികളുടെ അഴിമതികളെ എതിർത്തതും വിമർശിച്ചതുമായ പ്രസംഗങ്ങൾ അഭ്യൂഹങ്ങൾക്ക് കനം കൂട്ടി.അങ്ങനെ അവസാനം അന്ത നാൾ വന്തിടിച്ച് നായകനിൽ നിന്ന് രാഷ്ട്രിയക്കാരനിലേക്കുള്ള ദളപതിയുടെ എൻട്രി. തമിഴ് മക്കളുടെ അണ്ണൻ രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ,തമിഴ് നാട്ടിൽ മാത്രമല്ല ഇങ്ങു കേരളത്തിൽ വരെ ആളുകൾ ആകാംക്ഷയോടെയാണ് ആ വരവ് ഉറ്റു നോക്കുന്നത്. ഈ വരവിനു പിന്നിൽ രണ്ടേ രണ്ട് ചോദ്യങ്ങൾ അണ്ണൻ രാഷ്ട്രീയത്തിൽ വാഴുമാ ഇല്ല വീഴുമാ ?

അത് മനസിലാക്കുന്നതിന് മുൻപായി തമിഴ് രാഷ്ട്രീയത്തിൽ വെന്നിക്കൊടി പാറിച്ച എം ജി ആറിനെയും ജയലളിതയെയും കലൈഞ്ജറിനെയും മാത്രമല്ല നോക്കേണ്ടത് വെളിച്ചത്തിലെത്താതെ പോയ ഉലകനായകന്റെ മക്കൾ നീതി മയ്യം മുതൽ പിന്നോട്ട് പോകുമ്പോൾ നടികർ തിലകം ശിവാജി ഗണേശന്റെ തമിഴക മുന്നേററ മുന്നണി വരെ പോകേണ്ടതുണ്ട്. താരാരാധനയുടെ കോട്ടയായി നിലനിൽക്കെ തന്നെ സൂപ്പർതാരങ്ങളെയടക്കം കയ്യൊഴിഞ്ഞ രാഷ്ട്രീയ ചരിത്രവും തമിഴകത്തിനുണ്ട്. പുരട്ചി തലൈവി ജയലളിതയും, പുരട്ചി തലൈവർ എം ജി ആറും മുത്തുവേൽ കരുണാനിധിയെന്ന കലൈഞ്ജറും ഒരുപക്ഷെ ആ ദ്രാവിഡ മണ്ണിൽ അത്ര ആഴത്തിൽ വേരുറപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ സിനിമയ്ക്ക് വലിയൊരു പങ്കുണ്ട്. ഒരിക്കൽ കിംഗ് മേക്കറായ കാമരാജ് ഇങ്ങനെ പറഞ്ഞു ‘നടികരാൽ എപ്പടി അറൈസി അമൈയും ?’ നടന്മാർക്ക് എന്ത് ചെയ്യാനാകും എന്ന് അന്ന് സംശയത്തോടെ കാമരാജ് ചോദിച്ചതിന് പിന്നിൽ ചില പ്രത്യേക കാര്യങ്ങൾ ഉണ്ടായിരുന്നു. ഡിഎംകെ അന്ന് സിനിമയെ കലയായി മാത്രമായിരുന്നില്ല കണ്ടത് പല രാഷ്ട്രീയ പരിവർത്തനങ്ങളും സാമൂഹിക പരിഷ്കാരങ്ങളും നടത്താൻ പറ്റിയ ഒരു ഇടം അപ്പടി താൻ പാത്തിട്ടിരുന്തേൻ .

അണ്ണാദുരൈയും കരുണാനിധിയുമെല്ലാം തങ്ങളുടെ സിനിമകളിൽ ആ രാഷ്ട്രീയമൊക്കെ ഏതാണ്ട് നന്നായി പ്രയോഗിച്ചിട്ടുമുണ്ട്. കരുണാനിധി കലൈഞ്ജർ ആയും അണ്ണാദുരൈ പേരറിഗ്നർ അണ്ണാ ആയും, മാറിയത് അതിന്റെ ഉദാഹരണങ്ങളാണ്. ഇതേ അണ്ണാദുരൈ തന്നെയാണ് എംജിആർ പുരട്ചി തലൈവനിലേക്ക് എത്തിക്കാനുള്ള മുതൽ കാരണം ആകുന്നത്. ഒരു പ്രത്യേക വ്യക്തി പ്രഭാവവും ജനങ്ങളിലേക്ക് എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയത്തക്ക കാലിബറുള്ള ഒരു രാഷ്ട്രീയ നേതാവിനെ അണ്ണാദുരൈ എം ജി ആറിൽ കണ്ടിരുന്നു.അതേതാണ്ട് സത്യമാവുകയും ചെയ്തു .കലൈഞ്ജരും എംജിആറും ഓൺ സ്‌ക്രീനിൽ എങ്ങനെ ഹിറ്റ് കോംബോ ആയോ അതേപോലെ തന്നെ തമിഴ് രാഷ്ട്രീയത്തിലും എതിർ ദിശയിൽ ആയിട്ട് കൂടി ആളുകളിൽ സ്വാധീനം ഉണ്ടാക്കി. അങ്ങനെ ആൺകൾ മട്ടും ഇരുന്ത തമിഴ് രാഷ്ട്രീയത്തിൽ ഇനൊരാൾ കൂടി വന്താച് പുരട്ചി തലൈവി ജയലളിത. പുരുഷന്മാർ മാത്രം അരങ്ങുവാണിരുന്ന രാഷ്ട്രീയത്തിലും സിനിമയിലും അവർ എം ജി ആറിന്റെ 'ആസൈ നായകിയിൽ' നിന്ന് തമിഴകത്തിന്റെ 'അമ്മ' ആയി മാറിയതും ഒക്കെ ഏറെ അപ്രതീക്ഷിതമായായിരുന്നു.

തമിഴ്നാട് രാഷ്ട്രീയത്തിൽ വാണവരെ അറിഞ്ഞ സ്ഥിതിക്ക് ഇനി വീണവരെ കൂടി അറിഞ്ഞിരിക്കാം അതിൽ പ്രധാനപ്പെട്ട ഒന്ന് നടികർ തിലകം ശിവാജി ഗണേശന്റെ വീഴ്ചയായിരുന്നു. എംജിആർന്റെ അത്രയും തന്നെ ഫാൻ ബേസും പ്രശസ്തിയും ഉണ്ടായിട്ടുള്ള ശിവാജിക്കും ശിവാജിയുടെ പാർട്ടിയായ തമിഴക മുന്നേറ്റ മുന്നണിക്കും തമിഴ് മണ്ണിൽ ക്ലച്ച് പിടിക്കാനായില്ല.ഉലകനായകൻ എന്ന് അരുമയോടെ കൂപ്പിടുന്ന കമലഹാസനും ഏറെ പ്രതീക്ഷയോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ,പക്ഷെ മക്കൾ തുണച്ചില്ല അത്കൊണ്ട് തന്നെ കമലഹാസന്റെ മക്കൾ നീതി മയ്യവും വിടരും മുൻപേ കൊഴിഞ്ഞു. ശരത്കുമാർ, ടി ആർ രാജേന്ദ്രൻ, കാർത്തിക് ഉൾപ്പടെ ഉള്ളവരും പ്രാരംഭ ആവേശത്തിനപ്പുറം രാഷ്ട്രീയത്തിൽ വലിയ പിടിയൊന്നുമില്ലാതെ പിന്നിലാക്കപ്പെട്ടു. തമിഴ്നാട് സിഎം പദവി കനവ് കണ്ട് വന്ന വിജയകാന്ത് പ്രതിപക്ഷ നേതാവെന്ന നിലയിൽ വരെ 2011 ൽ എത്തിയെങ്കിലും അതിൽ നിന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.

കഴിഞ്ഞ് പോയ വിജയ പരാജയങ്ങൾ എല്ലാം തത്കാലത്തേക്ക് നമ്മുക്ക് മാറ്റി നിർത്താം. ഇനി വിജയിലേക്ക് വരാം.2017-ൽ പുറത്തിറങ്ങിയ മെർസലിലെ ഒരു ഡയലോഗ്, ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിച്ചതും, കേന്ദ്രസർക്കാർ കൊണ്ടുവന്ന നയങ്ങളെ വിമർശിച്ചതിലും,തമിഴ് നാട്ടിലെ ഫ്രീ ബി പൊളിറ്റിക്സിനെ വിമർശിച്ച എഐഡിഎംകെയെ സർക്കാർ സിനിമയിലൂടെ കൊട്ടിയതും ,ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുമെല്ലാം നടനായിരുന്നു വിജയെ തേടി എത്തിയിട്ടുണ്ടെങ്കിൽ ഒരു രാഷ്ട്രീയകാരനായ വിജയുടെ കരിയറിനെ എന്തെല്ലാം വെല്ലുവിളികളും സംഭവ വികാസങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് പാക്കലാം. അതെ സമയം രാഷ്ട്രിയത്തിലേക്ക് ഇറങ്ങുമ്പോൾ ഇനി അഭിനയത്തിലേക്ക് ഉണ്ടാവില്ല എന്ന വിവരം രസിഗരകളെ കൊഞ്ചം ഒന്നുമല്ല വിഷമത്തിലാകുന്നത്.എന്തായാലും വിജയുടെ ഇന്ത അരസിയൽ പോർക്കളത്തിൽ ഇനി എന്ത് നടക്കുമെന്ന് മറ്റും പാക്കലാം.

Related Stories

No stories found.
logo
The Cue
www.thecue.in