ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക: അവസാന നിമിഷം കുമ്മനത്തെ വെട്ടി  വട്ടിയൂര്‍ക്കാവ് ട്വിസ്റ്റ്

ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക: അവസാന നിമിഷം കുമ്മനത്തെ വെട്ടി വട്ടിയൂര്‍ക്കാവ് ട്വിസ്റ്റ്

Published on

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജെപി അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകില്ല. പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും. എറണാകുളത്ത് സി ജി രാജഗോപാലും അരൂരില്‍ കെപി പ്രകാശ് ബാബുവും മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറും കോന്നിയില്‍ കെ സുരേന്ദ്രനുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക: അവസാന നിമിഷം കുമ്മനത്തെ വെട്ടി  വട്ടിയൂര്‍ക്കാവ് ട്വിസ്റ്റ്
‘ഇറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ അടിച്ചോടിക്കും, ഇനിയുള്ളത് അഭിമാനം മാത്രമാണ്, അതുകൂടി കളയാന്‍ വയ്യ’ ; സമയം വേണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ 

വി മുരളീധരന്റെ പക്ഷത്തുള്ള ഒരു വിഭാഗം നേതാക്കള്‍ നടത്തിയ നീക്കത്തിന്റെ ഫലമായി അവസാനനിമിഷം കുമ്മനത്തിന്റെ പേര് വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം മത്സരിക്കാന്‍ വിസമ്മതിച്ച കുമ്മനം രാജശേഖരനെ ആര്‍എസ്എസ് ഇടപെട്ട് അനുകൂല നിലപാടിലേക്ക് എത്തിച്ചിരുന്നു. കുമ്മനം തന്നെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തി. ഞായറാഴ്ച്ച കുമ്മനം പ്രചാരണം തുടങ്ങുമെന്ന് വരെ ഒ രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്ന് രാവിലെ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തതാണ്. വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷിനെ മത്സരിപ്പിക്കണമെന്ന് മുരളീധരപക്ഷം ആവശ്യപ്പെട്ടതോടെ തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് സാധ്യതാപട്ടികയില്‍ രണ്ടാമതുള്ള എസ് സുരേഷിലേക്ക് സ്ഥാനാര്‍ത്ഥിത്വം എത്തുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക: അവസാന നിമിഷം കുമ്മനത്തെ വെട്ടി  വട്ടിയൂര്‍ക്കാവ് ട്വിസ്റ്റ്
‘സര്‍ക്കാര്‍ ഒരുക്കിയ സ്ഥലം കണ്ട് ബോധ്യപ്പെടാതെ അങ്ങോട്ടില്ല’; മരട് ഫ്‌ളാറ്റുടമകള്‍ ഒഴിഞ്ഞു തുടങ്ങി
logo
The Cue
www.thecue.in