ഹിജാബ് കോളേജിലും സ്‌കൂളുകളിലും വേണ്ട; വീടുകളില്‍ സുരക്ഷിതരല്ലാത്തവര്‍ ധരിക്കട്ടെയെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍

ഹിജാബ് കോളേജിലും സ്‌കൂളുകളിലും വേണ്ട; വീടുകളില്‍ സുരക്ഷിതരല്ലാത്തവര്‍ ധരിക്കട്ടെയെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍
Published on

കര്‍ണാടകയിലെ ഹിജാബ് നിരോധനത്തില്‍ വിവാദ പരാമര്‍ശവുമായി പ്രഗ്യ സിങ് ഠാക്കൂര്‍ എം.പി. വീടുകളില്‍ സുരക്ഷിതരാല്ലാത്തവര്‍ക്ക് ഹിജാബ് ആവശ്യമാണെന്നും അവര്‍ ധരിക്കട്ടെയെന്നായിരുന്നു പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമര്‍ശം. ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കേണ്ടതില്ല.

നിങ്ങള്‍ക്ക് മദ്രസകളുണ്ട്. മദ്രസകളില്‍ ഹിജാബ് ധരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഹിജാബ് പര്‍ദ്ദയാണ്. സ്ത്രീകളെ മോശം കണ്ണുകളോടെ കാണുന്നവര്‍ക്കിടയില്‍ ഹിജാബ് ധരിക്കണം. ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നവരാണ്. അവര്‍ ദുഷിച്ച കണ്ണുകളോടെ സ്ത്രീകളെ നോക്കില്ലെന്നും പ്രഗ്യ സിങ് ഠാക്കൂര്‍ എം.പി പറഞ്ഞു.

ഭോപ്പാലിലെ ഒരു ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഹിജാബ് ധരിക്കുന്നവരെ അധിക്ഷേപിക്കുന്ന പരാമര്‍ശം പ്രഗ്യ സിങ് ഠാക്കൂര്‍ നടത്തിയത്. നേരത്തെയും പ്രഗ്യ സിങ് ഠാക്കൂര്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in