‘പശുക്കടത്ത് ആരോപിച്ച് പെഹ്‌ലു ഖാനെ അടിച്ചുകൊന്ന കേസ് ബിജെപി ഭരണത്തില്‍ അട്ടിമറിക്കപ്പെട്ടു’;നീതിക്കായി പോരാട്ടം തുടരുമെന്ന് കുടുംബം 

‘പശുക്കടത്ത് ആരോപിച്ച് പെഹ്‌ലു ഖാനെ അടിച്ചുകൊന്ന കേസ് ബിജെപി ഭരണത്തില്‍ അട്ടിമറിക്കപ്പെട്ടു’;നീതിക്കായി പോരാട്ടം തുടരുമെന്ന് കുടുംബം 

Published on

രാജസ്ഥാനിലെ മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലയളവില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടതാണ് പെഹ്‌ലു ഖാന്‍ കേസില്‍ പ്രതികളെ കോടതി വെറുതെ വിടാന്‍ കാരണമായതെന്ന് കുടുംബം. വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണത്തില്‍ ഗുരുതരമായ പാളിച്ചകളുണ്ടായതാണ് ആറ് പ്രതികളെയും വെറുതെ വിടാന്‍ ഇടയാക്കിയതെന്ന് പെഹ്‌ലു ഖാന്റെ മകന്‍ ഇര്‍ഷാദും അഭിഭാഷകനും വ്യക്തമാക്കി. പശുക്കടത്ത് ആരോപിച്ച് പെഹ് ലുഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ബുധനാഴ്ചയാണ് ആല്‍വാര്‍ അഡീഷണല്‍ ജില്ലാ കോടതി വെറുതെ വിട്ടത്. ബിജെപി ഭരണകാലത്ത് അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നും ദുര്‍ബലപ്പെടുത്താന്‍ നീക്കങ്ങളുണ്ടായെന്നും ഇര്‍ഷാദ് പറഞ്ഞു.

‘പശുക്കടത്ത് ആരോപിച്ച് പെഹ്‌ലു ഖാനെ അടിച്ചുകൊന്ന കേസ് ബിജെപി ഭരണത്തില്‍ അട്ടിമറിക്കപ്പെട്ടു’;നീതിക്കായി പോരാട്ടം തുടരുമെന്ന് കുടുംബം 
മനസ്സ് മരവിച്ചു, ഒരു തരം പകപ്പിലാണ്; കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു 

പിതാവിന് നീതികിട്ടാനായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും മകന്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ മൂന്ന് തവണയാണ് മാറ്റിയതെന്ന് പെഹ്‌ലു ഖാന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഖാസിം ഖാന്‍ പറഞ്ഞു. ബെഹ്‌റോര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ യാണ് ആദ്യം അന്വേഷിച്ചത്. ഇയാളെ മാറ്റി സിഐയെ നിയോഗിച്ചു. ഇദ്ദേഹത്തില്‍ നിന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. എന്തിനായിരുന്നു മൂന്ന് തവണ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് ഖാസിം ഖാന്‍ ചോദിക്കുന്നു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായാണ് അന്വേഷണം നടന്നത്. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രണ്ട് കുറ്റപത്രങ്ങളിലും ഏറെ വൈരുധ്യങ്ങളുണ്ട്.

‘പശുക്കടത്ത് ആരോപിച്ച് പെഹ്‌ലു ഖാനെ അടിച്ചുകൊന്ന കേസ് ബിജെപി ഭരണത്തില്‍ അട്ടിമറിക്കപ്പെട്ടു’;നീതിക്കായി പോരാട്ടം തുടരുമെന്ന് കുടുംബം 
‘പ്രാര്‍ത്ഥനകളില്‍ നിങ്ങളുണ്ട്’; ദുരിത നടുവിലായ കേരളത്തിന്റെ അതിജീവനത്തിന് സഹായ ഹസ്തവുമായി ലാത്വിയന്‍ യുവതിയുടെ സഹോദരി 

തന്നെ ആക്രമിച്ചവരെന്ന് പെഹ്‌ലു ഖാന്‍ മൊഴി നല്‍കിയ 6 പേര്‍ക്കും ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരം നീക്കമുണ്ടായാല്‍ കോടതിയില്‍ കേസ് ദുര്‍ബലമാക്കപ്പെടുമെന്ന് ഉറപ്പാണെന്നും ഖാസിം ഖാന്‍ പറഞ്ഞു. 2017 ഏപ്രില്‍ ഒന്നിനായിരുന്നു ദാരണമായ സംഭവം. പെഹ്‌ലു ഖാനെയും മക്കളെയും ഒപ്പമുണ്ടായിരുന്നവരെയും പശുക്കടത്ത് ആരോപിച്ച് ആല്‍വാറിലെ ബെഹ്‌റോറില്‍ വെച്ച് സ്വയം പ്രഖ്യാപിത ഗോരക്ഷകര്‍ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെഹ്‌ലു ഖാന്‍ ഏപ്രില്‍ 4 ന് മരണത്തിന് കീഴടങ്ങി.

logo
The Cue
www.thecue.in