പാവറട്ടി കസ്റ്റഡി മരണം: എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു; രണ്ട് പേര്‍ ഒളിവില്‍

പാവറട്ടി കസ്റ്റഡി മരണം: എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു; രണ്ട് പേര്‍ ഒളിവില്‍

Published on

തൃശ്ശൂര്‍ പാവറട്ടിയില്‍ കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ വി എ ഉമ്മര്‍, എം ജി അനൂപ്കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം മാധവന്‍, വി എം സ്മിബിന്‍, നിധിന്‍, മഹേഷ്. ബെന്നി, ഡ്രൈവര്‍ വി ബി ശ്രീജിത്ത് എന്നിവരാണ് സസ്‌പെന്‍ഡിലായത്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവിലാണ്.

പാവറട്ടി കസ്റ്റഡി മരണം: എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു; രണ്ട് പേര്‍ ഒളിവില്‍
കൂടത്തായി കൊലപാതകം:സയ്‌നൈഡല്ലാത്ത വിഷങ്ങളും ഉപയോഗിച്ചെന്ന് ജോളി

ഗുരുവായൂര്‍ എസിപി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയതിന് ശേഷം തെളിവെടുപ്പിനായി കൊണ്ടു പോയ ജീപ്പ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ വച്ച് രഞ്ജിത്തിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് ആരോപണം. എട്ടു പേരാണ് ജീപ്പിലുണ്ടായിരുന്നത്.

സംഘത്തിലുണ്ടായിരുന്ന രണ്ട് പ്രിവന്റീവ് ഓഫീസര്‍മാരാണ് പ്രതിയെ മര്‍ദ്ദിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവരാണ് ഒളിവിലുള്ളത്. മര്‍ദ്ദനത്തെ എതിര്‍ത്ത ഉദ്യോഗസ്ഥന്‍ ജീപ്പില്‍ നിന്നും ഇറങ്ങി പോയിരുന്നു.

പാവറട്ടി കസ്റ്റഡി മരണം: എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു; രണ്ട് പേര്‍ ഒളിവില്‍
കൂടത്തായി കൊലപാതകങ്ങളില്‍ ജോളിയെ കുടുക്കിയത് മൊഴിയിലെ വൈരുധ്യവും വ്യാജ പ്രചരണങ്ങളും; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്   

രഞ്ജിത്തിന്റെ ശരീരത്തില്‍ 12 ക്ഷതങ്ങളുണ്ടായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിന് പിന്നിലും മുതുകിലും മുറിവുണ്ടായിരുന്നു. തലയ്ക്ക് പിന്നിലേറ്റ് മര്‍ദനമാണ് മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in