പാലാ ഉപതെരഞ്ഞെടുപ്പ് : ആദ്യ മണിക്കൂറുകളില്‍ പട്ടണങ്ങളില്‍ മികച്ച പോളിങ്; മലയോരമേഖലകളില്‍ തിരക്ക് കുറവ് 

പാലാ ഉപതെരഞ്ഞെടുപ്പ് : ആദ്യ മണിക്കൂറുകളില്‍ പട്ടണങ്ങളില്‍ മികച്ച പോളിങ്; മലയോരമേഖലകളില്‍ തിരക്ക് കുറവ് 

Published on

മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ ആദ്യ മണിക്കൂറുകളില്‍ നഗരമേഖലകളില്‍ മികച്ച പോളിങ്. അതേസമയം ഗ്രാമപ്രദേശങ്ങളില്‍ അധികം തിരക്ക് ദൃശ്യമല്ല. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവ. പോളി ടെക്‌നിക്ക് കോളജിലെ 119ാം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. ഭാര്യ ആലീസ മക്കളായ ടീന ദീപ എന്നിവരോടൊപ്പമെത്തിയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

 പാലാ ഉപതെരഞ്ഞെടുപ്പ് : ആദ്യ മണിക്കൂറുകളില്‍ പട്ടണങ്ങളില്‍ മികച്ച പോളിങ്; മലയോരമേഖലകളില്‍ തിരക്ക് കുറവ് 
‘മുത്തൂറ്റിന്റെ വളര്‍ച്ച ജീവനക്കാരുടെ അധ്വാനത്തിന്റെ കൂടി വിലയാണ്’; സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിഐടിയു

78 ശതമാനത്തിന് മുകളില്‍ പോളിങ്ങുണ്ടാകുമെന്നും നൂറുശതമാനം വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ. എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.വിജയം ഉറപ്പാണെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. പോളിങ് ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരി പ്രതികരിച്ചു. ആദ്യ മണിക്കൂറില്‍ 7.45 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

 പാലാ ഉപതെരഞ്ഞെടുപ്പ് : ആദ്യ മണിക്കൂറുകളില്‍ പട്ടണങ്ങളില്‍ മികച്ച പോളിങ്; മലയോരമേഖലകളില്‍ തിരക്ക് കുറവ് 
‘അതിനും ഉത്തരവാദി നെഹറു’ ; പാക് അധീന കശ്മീരിന് കാരണം ജവഹര്‍ലാല്‍ നെഹറുവെന്ന് ആക്ഷേപിച്ച് അമിത്ഷാ  

വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ടിടത്ത് മോക് പോളിനിടെ സാങ്കേതികത്തകരാര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് വിവി പാറ്റ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചിരുന്നു. വലവൂര്‍ യുപി സ്‌കൂളിലെ 95ാം നമ്പര്‍ ബൂത്തിലും പനമറ്റം എച്ച് എസ് എസിലെ 171 ാം നമ്പര്‍ ബൂത്തിലുമാണ് വി വി പാറ്റ് മാറ്റി സ്ഥാപിച്ചത്. 179107 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 76 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

logo
The Cue
www.thecue.in