'ചെരുപ്പഴിച്ച് നല്‍കിയത് ഭയം കൊണ്ട്, അപമാനമോര്‍ത്ത് കരയുകയായിരുന്നു'; ചെരുപ്പഴിപ്പിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ ആദിവാസി ബാലന്റെ പരാതി

'ചെരുപ്പഴിച്ച് നല്‍കിയത് ഭയം കൊണ്ട്, അപമാനമോര്‍ത്ത് കരയുകയായിരുന്നു'; ചെരുപ്പഴിപ്പിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ ആദിവാസി ബാലന്റെ പരാതി
Published on

തമിഴ്‌നാട്ടില്‍ ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് മന്ത്രിയുടെ ചെരുപ്പഴിക്കാന്‍ നിര്‍ബന്ധിതനായ ആദിവാസി ബാലന്‍ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി. വനം മന്ത്രി ഡിന്‍ഡിഗുല്‍ സി ശ്രീനിവാസനെതിരെയാണ് 14കാരനായ ബാലന്‍ പട്ടികജാതി പട്ടികവര്‍ഗ സംരക്ഷണ നിയമം അനുസരിച്ച് നടപടി എടുക്കണമാവശ്യപ്പെട്ട് പരാതി നല്‍കിയത്.

'ചെരുപ്പഴിച്ച് നല്‍കിയത് ഭയം കൊണ്ട്, അപമാനമോര്‍ത്ത് കരയുകയായിരുന്നു'; ചെരുപ്പഴിപ്പിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ ആദിവാസി ബാലന്റെ പരാതി
നമ്മള്‍ എന്തിന് പൗരത്വം തെളിയിക്കണം, പാകിസ്താനില്‍ പോകണം ? : കവിത ലങ്കേഷ് അഭിമുഖം

ഇന്നലെയാണ് മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തിലെ തെപ്പക്കാട് ആന ക്യാംപിലെ ക്ഷേത്രത്തില്‍ പ്രവേശിക്കവെ മന്ത്രി ചെരിപ്പഴിക്കാന്‍ ആദിവാസി ബാലനോട് ആവശ്യപ്പെട്ടത്. ആദ്യം മടിച്ച കുട്ടി പൊലീസുകാര്‍ക്കും, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ വച്ച് ചെരിപ്പഴിച്ചു നല്‍കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

തന്നോട് നിര്‍ദേശിച്ചത് ഒരു മന്ത്രി ആയതിനാലും ചുറ്റും പൊലീസുകാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടി നില്‍ക്കുന്നത് കൊണ്ടും ഭയം കൊണ്ട് നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ താന്‍ ചെരിപ്പഴിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് ബാലന്‍ പരാതിയില്‍ പറഞ്ഞതായി 'ദ ന്യൂസ് മിനിറ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. നിലഗിരി കളക്ടറും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നിട്ടും ആരും പ്രതികരിച്ചില്ലെന്നും മസനഗുഡി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

എല്ലാവരും ചെരുപ്പഴിക്കുന്നത് കണ്ട് നില്‍ക്കുകയായിരുന്നു. മന്ത്രിക്കും സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിയാമായിരുന്നു അവിടെ കൂടിയിരിക്കുന്നവരെല്ലാം ആദിവാസി വിഭാഗത്തിലുള്ളവരാണെന്ന്. ഞാന്‍ വളരെ അസ്വസ്തനാവുകയും സംഭവിച്ചതോര്‍ത്ത് ഭയപ്പെടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിനാല്‍ ആകെ അപമാനിതനായി.
'ചെരുപ്പഴിച്ച് നല്‍കിയത് ഭയം കൊണ്ട്, അപമാനമോര്‍ത്ത് കരയുകയായിരുന്നു'; ചെരുപ്പഴിപ്പിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ ആദിവാസി ബാലന്റെ പരാതി
‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’;ട്വിറ്റര്‍ ട്രെന്‍ഡിംഗ് ആയി ഹാഷ്ടാഗ്,ബിജെപിയെ വെല്ലുവിളിച്ച് സിനിമാ സീനുകളും ട്രോളുകളും

സംഭവത്തിന് ശേഷം മറ്റുള്ളവര്‍ കളിയാക്കുന്നത് ഓര്‍ത്ത് അസ്വസ്തനാവുകയും കരയുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇരുള വിഭാഗത്തില്‍ പെട്ട കുട്ടി മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം വിവാദമായിട്ടും മാപ്പ് പറയാന്‍ മന്ത്രി തയ്യാറായിട്ടില്ല. മറിച്ച് തന്റെ കൊച്ചുമകനായിട്ട് കണ്ടാണ് കുട്ടിയെക്കൊണ്ട് ചെരിപ്പഴിപ്പിച്ചതെന്നാണ് മന്ത്രിയുടെ വാദം. ആരെങ്കിലും അതില്‍ വേദനിച്ചുവെങ്കില്‍ അതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in