തുലാവര്‍ഷം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട്; മൂന്ന് ദിവസം കൂടി മഴ തുടരും
തുലാവര്‍ഷം സംസ്ഥാനത്ത് ശക്തിപ്രാപിച്ചു. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
കോഴിക്കോട് ജില്ലയുടെ മലയോരമേഖലയില്‍ ഇന്നലെ കനത്ത മഴ പെയ്തു. തുഷാരഗിരിയിലേക്കുള്ള താല്‍ക്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പലയിടത്തും വന്‍ കൃഷിനാശമുണ്ടായി.
പാലക്കാട് അട്ടപ്പാടിയില്‍ കനത്ത മഴ തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വീടുകള്‍ക്ക് മീതെ മണ്ണിടിഞ്ഞു. നക്കുപ്പതി ഭാഗത്തുള്ളള്ളവരെ അഗളി പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്ക് മാറ്റി.
തിരുവനന്തപുരം അമ്പൂരി കുന്നത്തുമലയിലെ ഓറഞ്ചുകാടില്‍ ഉരുള്‍പൊട്ടി. തോട് ഗതിമാറി ഒഴുകി കൃഷി ഭൂമി ഒലിച്ചു പോയി.
അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തിരുവന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ 22 വരെ ജാഗ്രതാ നിര്‍ദേശമുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെ മത്സ്യത്തൊളിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിയന്ത്രണമുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം