നിപായില്‍ വ്യാജ പ്രചരണങ്ങളില്‍ വീഴരുത് ; ‘ആരോഗ്യ ജാഗ്രത’യുമായി സര്‍ക്കാര്‍
എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നിപാ ബാധയെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.തെറ്റായ പ്രചരണങ്ങള്‍ വ്യാപിക്കാനിടയുള്ളതിനാല്‍ 'ആരോഗ്യ ജാഗ്രത' എന്ന പ്രത്യേക ഫെയ്‌സ്ബുക്ക് പേജിലൂടെ വകുപ്പ് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. രോഗവിവരങ്ങള്‍, ചികിത്സാ വിശദാംശങ്ങള്‍, മുന്നറിയിപ്പുകള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ആരോഗ്യവകുപ്പിന്റെ നടപടികള്‍ തുടങ്ങിയവയെല്ലാം ആരോഗ്യ ജാഗ്രത പേജിലൂടെ ലഭിക്കും.
നിപാ വിഷയത്തില്‍ നിലവില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കിയിരുന്നു. രോഗമുണ്ടെങ്കില്‍ അതിനെ നേരിടാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്‍തിരിയണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൃത്യമായ വിവരങ്ങള്‍ അറിയുന്നതിനായി ആരോഗ്യ ജാഗ്രത പിന്‍തുടരാം. ഇതിനുപുറമെ മുഖ്യമന്ത്രിയുടേതടക്കം സമൂഹ മാധ്യമ അക്കൗണ്ടുകളും അനുനിമിഷം വിവരങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കും.
ഔദ്യോഗിക വിവരങ്ങള്‍ക്ക് ഇവിടെ തിരയാം
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്
https://www.facebook.com/CMOKerala/
https://www.facebook.com/PinarayiVijayan/
മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്റില്‍ :
https://twitter.com/CMOKerala?s=09
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പേജ്
https://www.facebook.com/kkshailaja/
ജില്ലാ കളക്ടര്‍ - എറണാകുളം
https://www.facebook.com/dcekm/
https://www.facebook.com/arogyajagratha/