ട്രാഫിക് നിയമലംഘകര്‍ക്ക് സ്മാര്‍ട് പൂട്ട്; ഓടിച്ചിട്ടുപിടുത്തത്തെ വെല്ലുന്ന നീക്കവുമായി പൊലീസ്

ട്രാഫിക് നിയമലംഘകര്‍ക്ക് സ്മാര്‍ട് പൂട്ട്; ഓടിച്ചിട്ടുപിടുത്തത്തെ വെല്ലുന്ന നീക്കവുമായി പൊലീസ്

Published on

സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാൻ ടോട്ടൽ ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് എന്ന ആത്യാധുനിക സംവിധാനവുമായി പോലീസ്. അടുത്ത മാസം പകുതിയോടെ സംവിധാനം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസുകാരുടെ മൊബൈലിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് നിയമലംഘനം രേഖപ്പെടുത്തി പിഴ ഈടാക്കുന്ന സംവിധാനമാണിത്. നാഷണൽ ഇൻഫോമാറ്റിക്സ് രൂപം നൽകുന്ന ആപ്പായിരിക്കും കേരള പോലീസ് ഇതിനായി ഉപയോഗപ്പെടുത്തുക.

ആപ്പിനെ പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും വിവരശേഖരണവുമായി ബന്ധപ്പെടുത്തിയാണ് ഗതാഗത നിയമ ലംഘകരെ കണ്ടെത്തുക. നിയമം ലംഘിക്കുന്നവരെ ആപ്പിൽ രേഖപ്പെടുത്തും.കുറ്റമാവർത്തിക്കുന്നവരെ ആപ്പിലൂടെ കണ്ടെത്താനാകും.

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈലുകളിലും ഇൻസ്റ്റാൾ ചെയ്ത ആപ്പിലൂടെയാകും നിയമലംഘനം പകർത്തുക. എല്ലാവർക്കും പ്രത്യേകം യൂസർ ഐഡിയും പാസ്‍വേർഡും നൽകും. പകർത്തിയ ചിത്രത്തിന്റെ കൂടെ ലംഘനം നടന്ന സ്ഥലം, തീയതി, സമയം എന്നീ വിവരങ്ങൾ ഡിജിറ്റൽ ട്രാഫിക് കൺട്രോൾ സംവിധാനത്തിലേക്കയക്കും. വ്യക്തമായ പരിശോധനയ്ക്ക് ശേഷം നിയമലംഘകന് പെനാൽറ്റി നോട്ടീസ് അയക്കും. എന്നാൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പഴയപോലെ പോലീസ് റോഡരികിൽതന്നെ ഉണ്ടാവും.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും മറ്റു ഗതാഗത ലംഘനങ്ങളും തിരിച്ചറിയാൻ സാധിക്കുന്ന ക്യാമറകൾ മുഖ്യ സ്ഥലങ്ങളിൽ സ്ഥാപിക്കും. ഇവ ചിത്രങ്ങളെടുത്ത് സ്‌മാർട്ട് കൺട്രോൾറൂമിലേക്കയയ്ക്കും. പിഴ അടയ്ക്കാൻ ഓൺലൈൻ വഴിയുള്ള സേവനങ്ങൾ ലഭ്യമാക്കും. ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്നും റോഡിലേക്ക് കയറിനിന്ന് ഗതാഗതം തടയുന്ന സമ്പ്രദായം ഒഴിവാക്കണമെന്നും പോലീസിനോട് ഹൈക്കോടതി അറിയിച്ചിരുന്നു.

ട്രാഫിക് നിയമലംഘകര്‍ക്ക് സ്മാര്‍ട് പൂട്ട്; ഓടിച്ചിട്ടുപിടുത്തത്തെ വെല്ലുന്ന നീക്കവുമായി പൊലീസ്
മഹാരാഷ്ട്ര: ധനഞ്ജയ് മുണ്ടെ ശരദ് പവാര്‍ പാളയത്തില്‍ തിരിച്ചെത്തി; ബിജെപിക്ക് 30 വരെ സമയം; കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in