കേന്ദ്ര ഭരണം ജോളിയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ ; ആറ് കാരണങ്ങള്‍  

കേന്ദ്ര ഭരണം ജോളിയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ ; ആറ് കാരണങ്ങള്‍  

Published on

ആറ് സുപ്രധാന കാരണങ്ങളാല്‍ കേന്ദ്രഭരണം ജോളിയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയും എയര്‍ ഇന്ത്യ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയും ഉല്‍പ്പെടെയുള്ള ആറ് കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അക്കമിട്ട് നിരത്തിയാണ് നരേന്ദ്രമോദി സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനം. ജിഡിപി നിരക്കില്‍ ബംഗ്ലാദേശ്, രാജ്യത്തെ മറികടന്നതും ഇന്ത്യന്‍ കമ്പനികളുടെ വിദേശ കടം 10 ഇരട്ടിയായതും കേന്ദ്രവീഴ്ചയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യ വല്‍ക്കരിക്കുന്നതും ആഗോള മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥാ സൂചികയില്‍ ഇന്ത്യ 10 റാങ്ക് താഴേക്ക് പതിച്ചതും അദ്ദേഹം എടുത്തുപറയുന്നുണ്ട്.

കേന്ദ്ര ഭരണം ജോളിയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ ; ആറ് കാരണങ്ങള്‍  
എയര്‍ ഇന്ത്യയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നു; മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ മോദി സര്‍ക്കാര്‍ 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

1) ഇന്ത്യയുടെ 2019ലെയും 2020ലെയും പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച 0.3 ശതമാനം വീതം ഐഎംഎഫ് കുറച്ചു. രാജ്യത്തെ ആഭ്യന്തര ഡിമാന്റ് ഇടിഞ്ഞതോടെയാണ് നിരക്ക് കുറച്ചത്.

2) ആഗോള മത്സരാധിഷ്ടിത സമ്പദ്വ്യവസ്ഥ സൂചികയില്‍ ഇന്ത്യ 10 റാങ്ക് താഴേക്ക് പതിച്ചു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പട്ടികയിലാണ് ഈ വീഴ്ച്ച.വിവര സാങ്കേതിക വിദ്യ വളര്‍ച്ച, ആരോഗ്യ സ്ഥിതി, ആരോഗ്യകരമായ ആയുര്‍ ദൈര്‍ഘ്യം എന്നിവയിലും ഇന്ത്യയുടെ റാങ്ക് വളരെ താഴ്ന്നു. ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തില്‍ 140 രാജ്യങ്ങളുടെ പട്ടികയില്‍ 109 ആണ് ഇന്ത്യയുടെ സ്ഥാനം. ആഫ്രിക്കക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതും ഇന്ത്യ തന്നെ. പുരുഷ-വനിത തൊഴിലാളി നിരക്കില്‍ 128ാമതാണ് ഇന്ത്യയുടെ സ്ഥാനം.

കേന്ദ്ര ഭരണം ജോളിയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ ; ആറ് കാരണങ്ങള്‍  
ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ പ്രകടമെന്ന് ഐഎംഎഫ്; വളര്‍ച്ചാ നിരക്ക് ഇടിയുമെന്ന് മുന്നറിയിപ്പ് 

3) ജിഡിപി വളര്‍ച്ചയില്‍ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്. 'ഏഷ്യന്‍ ഡവലപ്‌മെന്റ് ഔട്ട്‌ലുക്ക് 2019' എന്ന പേരില്‍ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശ് മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി നിരക്ക് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. സാമ്പത്തികമാന്ദ്യവും തുടരുകയാണ്.

4) പ്രധാനപ്പെട്ട 400 റെയില്‍വേ സ്റ്റേഷനുകളുടെ സ്വകാര്യവല്‍ക്കരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിതല സമിതി രൂപീകരിച്ചു. വികസനപദ്ധതികള്‍ നടപ്പാക്കാനെന്നപേരില്‍ 50 സ്റ്റേഷന്‍ ഉടന്‍ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കും. ഒന്നാംഘട്ടത്തില്‍ 150 ട്രെയിന്‍ സ്വകാര്യകമ്പനികള്‍ക്ക് വിട്ടുകൊടുക്കും. ആദ്യപട്ടികയില്‍ കോഴിക്കോട് സ്റ്റേഷനുണ്ട്. പുതിയ പട്ടികയില്‍ കേരളത്തിലെ രണ്ട് സ്റ്റേഷന്‍ കൂടി ഉണ്ടാകും.

കേന്ദ്ര ഭരണം ജോളിയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ ; ആറ് കാരണങ്ങള്‍  
സാമ്പത്തിക മാന്ദ്യം വ്യക്തമാക്കി ജിഡിപിയില്‍ വന്‍ ഇടിവ് ; ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ 

5) ഇന്ത്യന്‍ കമ്പനികളുടെ വിദേശകടം 10 ഇരട്ടിയായി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചുമാസം വിദേശവാണിജ്യവായ്പ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിന്റെ പത്തിരട്ടിയായി. ഇക്കൊല്ലം ആദ്യ ആറുമാസം ആഭ്യന്തര വാണിജ്യവായ്പകളില്‍ 88 ശതമാനം ഇടിവുണ്ടായതായും റിസര്‍വ് ബാങ്ക്.

6) പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാരംഭിച്ചു. ഓഹരി വില്‍പ്പനയ്ക്കായി ഈ മാസം തന്നെ താല്‍പ്പര്യ പത്രം ക്ഷണിക്കും. മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനാണ് പദ്ധതി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in