അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് പ്രഖ്യാപിച്ച് നരേന്ദ്ര മോദി

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് പ്രഖ്യാപിച്ച് നരേന്ദ്ര മോദി
Published on

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് അജണ്ടയിലില്ലാഞ്ഞിട്ടും പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്.

തര്‍ക്കഭൂമിയിലെ 67.77 ഏക്കര്‍ ഭൂമിയും ട്രസ്റ്റിന് നല്‍കും. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രി സഭായോഗമാണ് തീരുമാനം എടുത്തത്. ഫെബ്രുവരി ഒമ്പതിന് മുമ്പ് ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. സുന്നിവഖഫ് ബോര്‍ഡിന് സുപ്രീം കോടതി വിധിപ്രകാരമുള്ള അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മിക്കുന്നതിനായി കൈമാറും. ഇതിനുള്ള നിര്‍ദ്ദേശം യുപി സര്‍ക്കാരിന് നല്‍കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മോദി പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് പ്രഖ്യാപിച്ച് നരേന്ദ്ര മോദി
‘നിയമവിരുദ്ധ നടപടിക്ക് പ്രതിഫലം നല്‍കിയത് പോലെ’: അയോധ്യ വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in