‘മുസ്ലീങ്ങള്‍ സന്തോഷത്തോടെയും അഭിവൃദ്ധിയോടെയും കഴിയുന്നത് ഇന്ത്യയില്‍ മാത്രമെന്ന് മോഹന്‍ ഭാഗവത്’; കാരണം ഹിന്ദുക്കളെന്നും വാദം  

‘മുസ്ലീങ്ങള്‍ സന്തോഷത്തോടെയും അഭിവൃദ്ധിയോടെയും കഴിയുന്നത് ഇന്ത്യയില്‍ മാത്രമെന്ന് മോഹന്‍ ഭാഗവത്’; കാരണം ഹിന്ദുക്കളെന്നും വാദം  

Published on

മുസ്ലീങ്ങള്‍ സന്തോഷത്തോടെയും അഭിവൃദ്ധിയോടെയും കഴിയുന്നത് ഇന്ത്യയില്‍ മാത്രമെന്ന വാദവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. പാഴ്‌സികള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്നും മുസ്ലീങ്ങള്‍ സന്തോഷത്തില്‍ കഴിയുകയാണെന്നുമായിരുന്നു മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍. രാജ്യത്തെ ഹിന്ദു സംസ്‌കാരത്തെ തുടര്‍ന്നാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത് എകത്വം ഉള്ളതിനാലാണ് വിവിധ വിശ്വാസപ്രമാണങ്ങള്‍ പിന്‍തുടരുന്ന വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വത്തോടെ കഴിയാനാകുന്നതെന്നും ഭാഗവത് വിശദീകരിച്ചു.

ജൂതന്‍മാരെ നോക്കൂ. അലഞ്ഞുനടന്ന അവര്‍ക്ക് അഭയം നല്‍കിയത് നമമ്മുടെ രാജ്യമാണ്. പാഴ്‌സികള്‍ക്ക് അവരുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പിന്‍തുടരാനും സാധിക്കുന്നു. മുസ്ലീങ്ങള്‍ അതീവ സന്തോഷത്തോടെ ജീവിക്കുന്നു. ഇതിനെല്ലാം കാരണം ഹിന്ദുക്കളാണ്. 

മോഹന്‍ ഭാഗവത്  

ആര്‍എസ്എസിന്റെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഏറ്റവുമുയര്‍ന്ന വേദിയായ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ യോഗത്തിന് മുന്നോടിയായി ഹിന്ദുമത പണ്ഡിതരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു എന്നത് മതമല്ല, മഹത്തായ സംസ്‌കാരമാണ്. ഇന്ത്യയില്‍ ജീവിക്കുന്നവരുടെ പൈതൃകം അതാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന് ആരോടും വിദ്വേഷമില്ല. ഹിന്ദുക്കളെ മാത്രമല്ല, സംഘം ഈ സമൂഹത്തെ ഒന്നാകെ മാറ്റാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ഒന്നാകെ മേന്‍മയിലേക്ക് നയിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

logo
The Cue
www.thecue.in