പുതിയ ഗതാഗത നിയമത്തില്‍ ബോധവല്‍ക്കരണത്തിനെത്തിയ എംഎല്‍എ കാര്‍ നിര്‍ത്തിയത് നോ പാര്‍ക്കിംഗില്‍; ഫൈനടിച്ച് പൊലീസ് 

പുതിയ ഗതാഗത നിയമത്തില്‍ ബോധവല്‍ക്കരണത്തിനെത്തിയ എംഎല്‍എ കാര്‍ നിര്‍ത്തിയത് നോ പാര്‍ക്കിംഗില്‍; ഫൈനടിച്ച് പൊലീസ് 

Published on

മോട്ടോര്‍ വാഹന നിയമ ഭേദഗതിയെക്കുറിച്ച് വാഹനയാത്രികരെ ബോധവല്‍ക്കരിക്കാനുള്ള ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയപ്പോള്‍ നോ പാര്‍ക്കിംഗില്‍ കാര്‍ നിര്‍ത്തിയ എംഎല്‍എയ്ക്ക് ഫൈനടിച്ച് പൊലീസ്. ഒഡീഷയിലെ ബിജു ജനതാ ദള്‍ എംഎല്‍എ അനന്ത നാരായണനാണിനാണ്‌ 500 രൂപ പിഴയിട്ടത്. ഭൂവനേശ്വറിലായിരുന്നു സംഭവം. എ ജി സ്‌ക്വയറിലെ നോ പാര്‍ക്കിംഗില്‍ നിര്‍ത്തിയതാണ് എംഎല്‍എയ്ക്ക് വിനയായത്. പൊലീസ് കമ്മീഷണറേറ്റ് ആണ് പുതിയ ഗതാഗത നിയമത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചത്.

 പുതിയ ഗതാഗത നിയമത്തില്‍ ബോധവല്‍ക്കരണത്തിനെത്തിയ എംഎല്‍എ കാര്‍ നിര്‍ത്തിയത് നോ പാര്‍ക്കിംഗില്‍; ഫൈനടിച്ച് പൊലീസ് 
പൊലീസുകാരുടെ ഗതാഗത നിയമലംഘനം വിടാതെ പിടിച്ച് ജനം; യുപിയില്‍ 100 ഉദ്യോഗസ്ഥര്‍ക്ക് പിഴ

നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും തന്റെ ഡ്രൈവര്‍ നോ പാര്‍ക്കിംഗില്‍ നിര്‍ത്തിയതിനാലാണ് ഫൈനടിച്ചതെന്നുമായിരുന്നു അനന്ത നാരായണിന്റെ പ്രതികരണം. മുന്‍പത്തേക്കാള്‍ പത്തിരട്ടിയാണ് പുതിയ പിഴത്തുക. ഇതേ തുടര്‍ന്ന് ഭുവനേശ്വറില്‍ വാഹന യാത്രികരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റം ലാത്തിച്ചാര്‍ജില്‍ കലാശിച്ചിരുന്നു.

 പുതിയ ഗതാഗത നിയമത്തില്‍ ബോധവല്‍ക്കരണത്തിനെത്തിയ എംഎല്‍എ കാര്‍ നിര്‍ത്തിയത് നോ പാര്‍ക്കിംഗില്‍; ഫൈനടിച്ച് പൊലീസ് 
‘എന്താ സാറേ ഇത്?’; റോഡ് ചൂണ്ടി മന്ത്രിയോട് യാത്രക്കാരന്‍; ആളുകള്‍ക്ക് അച്ചടക്കമില്ലെന്ന് ജി സുധാകരന്‍

ഇതിന് പിന്നാലെയാണ് ബോധവല്‍ക്കരണവുമായി ഒഡീഷ പൊലീസ് രംഗത്തെത്തിയത്. നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മധുര വിതരണവും നടത്തി. നിയമം പ്രാബല്യത്തിലായി മൂന്നാം ദിനം സമ്പല്‍പൂരില്‍ ഒരു ഡ്രൈവര്‍ക്ക് ഒറ്റത്തവണ 86,500 രൂപ ഫൈനടിച്ച സംഭവം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്രയും തുക ഒരുമിച്ച് പിഴയിട്ടത്.

logo
The Cue
www.thecue.in