‘കര്‍ഷകരാണ് നിങ്ങളുടെ ചേരിപ്പോരിന്റെ ദുരിതമനുഭവിക്കുന്നത്’; ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് മന്ത്രി സുനില്‍ കുമാര്‍
കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരില്‍ സഹികെട്ട് പൊട്ടിത്തെറിച്ച് മന്ത്രി വി എസ് സുനില്‍ കുമാര്‍. തമ്മില്‍ത്തല്ല് നിര്‍ത്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ മടി കാണിക്കില്ലെന്ന് കൃഷിമന്ത്രി വ്യക്തമാക്കി. വകുപ്പിലെ തമ്മില്‍ത്തല്ല് പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണ്. അതു വകവെച്ചുകൊടുക്കാന്‍ പറ്റില്ല. സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതിയുമായി വരുമ്പോള്‍ ആദ്യം ഉടക്കുണ്ടാക്കുന്നത് ചില ഐഎഎസുകാരാണ്. ഉദ്യോഗസ്ഥരുടേയും സംഘടനകളുടേയും ഗ്രൂപ്പ് തിരിഞ്ഞുള്ള കളികളില്‍ ദുരിതം അനുഭവിക്കുന്നത് കര്‍ഷകരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള അഗ്രികള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിനിടെയാണ് വി എസ് സുനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തുറന്നടിച്ചത്.
പിഎസ്‌സി എഴുതി ജോലിക്ക് കയറിയാല്‍ നിങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന ധാരണ തെറ്റാണ്. നിങ്ങളെ പിരിച്ചുവിടാന്‍ പാകത്തിന് ശക്തമായ നിയമം ഉണ്ടെന്ന് ഓര്‍ക്കണം.
വി എസ് സുനില്‍കുമാര്‍
ഇത്തരക്കാരായ ചിലരെ പിരിച്ചുവിടാനുള്ള നടപടികള്‍ വകുപ്പില്‍ ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങള്‍ എന്നെക്കൊണ്ട് പറയിച്ചതാണെന്നു പറഞ്ഞാണ് കൃഷി വകുപ്പ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം