ബുര്‍ഖയിലും മുഖാവരണത്തിലും കേരളത്തിലും ചര്‍ച്ച, മുഖാവരണം മനുഷ്യത്വ വിരുദ്ധമെന്ന് എംഎ നിഷാദ്, എംഇസ് കോളേജില്‍ വിലക്ക്
പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ മുഖാവരണം ധരിക്കുന്നതും മുസ്ലീം സ്ത്രീകളുടെ ബുര്‍ഖാ, ഹിജാബ് ധാരണത്തിലെ മതശാസനവും കേരളത്തിലും ചര്‍ച്ചയാവുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് മുസ്ലിം എഡ്യുകേഷണല്‍ സൊസൈറ്റി സര്‍ക്കുലര്‍ ഇറക്കി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലറെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിലൂടെ മുസ്ലീം സാമൂഹിക സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കുന്ന എംഇഎസിന് അവരുടെ സ്ഥാപനങ്ങളിലെ പഠിതാക്കള്‍ വസ്ത്രധാരണത്തിലും ഔചിത്യം പുലര്‍ത്തണമെന്ന് നിഷ്‌കര്‍ഷയുണ്ടെന്ന് എംഇഎസ്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങള്‍ അത് ആധുനികതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും അംഗീകരിക്കാനാകില്ലെന്നും സര്‍ക്കുലര്‍ വിശദീകരിക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ച് ക്ലാസുകള്‍ വരില്ലെന്ന് ഉറപ്പാക്കണമെന്നാണ് സര്‍ക്കുലര്‍.
മുഖാവരണം മുസ്ലീം സ്ത്രീകളെ അന്യവല്‍ക്കരിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണെന്ന് സംസ്ഥാന പുരസ്‌കാര ജേതാവായ സംവിധായകന്‍ എം എ നിഷാദ് പറയുന്നു. ആണധികാരത്തിന്റെ ബാക്കി പത്രമാണ് മുഖാവരണം. പൗരോഹിത്യത്തിന്റെ തിട്ടൂരവുമാണ്. എതിര്‍ക്കപ്പെടേണ്ടതാണ്. പൗരോഹിത്യം അധികാരത്തിലൂടെ അടിച്ചേല്‍പ്പിച്ചതാണ് മുഖാവരണമെന്നും എം എ നിഷാദ്.
മുഖാവരണം...മനുഷ്യ വിരുദ്ധമാണ്..മുഖാവരണം...നിര്‍ബന്ധിത അടിച്ചേല്‍പ്പിക്കലാണ്..മുഖാവരണം....മുസ്‌ളിം സത്രീകളെ അന്യവല്‍ക്കരിക്കപ്പെടുത്തുന്നു...മുഖാവരണം...ആണധികാരത്തിന്റ്‌റെ ബാക്കി പത്രം...മുഖാവരണം..പൗരോഹിത്യത്തിന്റ്‌റെ തിട്ടൂരം...മുഖാവരണം...എതിര്‍ക്കപ്പെടേണ്ടതാണ്...ലൗകിക കാര്യങ്ങളില്‍ ജനങ്ങളുടെ മേല്‍ അധികാരം നടത്തുന്നതിന് രാജാക്കന്മാരും,രാജ ഭരണാധികാരികളുമുളളത് പോലെ ആത്മീയ വിഷയങ്ങളില്‍ അധികാരമുളള പുരോഹിതന്മാര്‍ മറ്റ് പല മതങ്ങളിലുണ്ടെന്കിലും ഇസ്‌ളാമിലില്ല..നബിയുടെ കാലം മുതല്‍ക്ക് തന്നെ അത് അനുവദിച്ചിട്ടുമില്ല..ഇസ്‌ളാം മതത്തില്‍ എല്ലാവരും സമാവകാശികളാണ്..സ്വന്തം ബുദ്ധികൊണ്ട മതത്തെ ഗ്രഹിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്...ഇന്‍ഡ്യയില്‍ മുഗള്‍ രാജാക്കന്മാരുടെ കാലത്ത് അവരുടെ ദര്‍ബാറില്‍ ഇസ്‌ളാമിക പണ്ഠിതന്മാരുണ്ടായിരുന്നു...പക്ഷെ അവര്‍ക്ക് ജനങ്ങളുടെ മത കാര്യങ്ങളില്‍ ഒരധികാരവുമില്ലായിരുന്നു...ചരിത്രം രേഖപ്പെടുത്തുന്നു...പൗരോഹിത്യത്തിന്റ്‌റെ അധികാരബലം കൊണ്ട് അടിച്ചേല്‍പ്പിച്ചതാണ്..മുഖാവരണം....അത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്..NB..ആര്‍ക്കും കുരു പൊട്ടണ്ട...ഇത് പൗരോഹിത്യത്തിന്റ്‌റെ ചട്ടുകങ്ങളല്ലാത്ത,ഭൂരിഭാഗം ഇസ്‌ളാം മത വിശ്വാസികളുടേയും അഭിപ്രായമാണ്...( ഇസ്‌ളാം പൗരോഹിത്യത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല ഒരു കാലത്തും)..There is no Clergy in Islam..and i am ready for a debate on it...തുറന്ന സംവാദത്തിന് തയ്യാര്‍ എന്നര്‍ത്ഥം
എം എ നിഷാദ് സംവിധായകന്‍
കേരളത്തിലെ മുസ്ലീം രാഞ്ജിയായ അറക്കല്‍ ബീവിയുടെ പഴയ ചിത്രം പങ്കുവച്ച് എഴുത്തുകാരന്‍ ഷിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് മുഖം മറച്ചുള്ള വസ്ത്രധാരണത്തിനെതിരെ രംഗത്ത് വന്നിരുന്നു.
192131 കാലയളവില്‍ അറക്കല്‍ രാജവംശം ഭരിച്ചിരുന്ന സുല്‍ത്താന്‍ ആയിഷ ബീബി ആദി രാജയുടെ ഫോട്ടോ ആണിത്. തല മറച്ചിട്ടില്ല.ഉദ്യോഗസ്ഥരോട്, പ്രജകളോട്, മത പണ്ഡിതരോട്, അന്യനാട്ടിലെ ഭരണാധികരികളോട് മുഖാമുഖം നോക്കി സംസാരിച്ച വേഷം.
ഷിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്
ശ്രീലങ്കയ്ക്ക് സമാനമായി ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേനയുടെ മുഖപത്രം സാമ്‌ന കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി നിലപാട് അല്ലെന്ന് ശിവസേന പിന്നീട് വിശദീകരിച്ചു.