വിനായകന്‍
വിനായകന്‍

മീടൂ: വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് പൊലീസ്; കുറ്റപത്രം സമര്‍പ്പിച്ചു

Published on

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസില്‍ നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. യുവതിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ ഉടന്‍ ആരംഭിക്കും.

വിനായകന്‍
തിയേറ്ററില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റില്ല; ആക്രമിക്കപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

യുവതിയോട് മോശമായി സംസാരിച്ചുവെന്ന് വിനായകന്‍ സമ്മതിച്ചതായി കുറ്റപത്രത്തിലുണ്ട്. മൂന്ന് കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയാണ് കുറ്റങ്ങള്‍.ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

യുവതിയുടെ പരാതിയില്‍ ജൂണ്‍ 20ന് വിനായകന്‍ കല്‍പറ്റ സ്‌റേറഷനില്‍ നേരിട്ട് ഹാജരായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ വയനാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ ഫോണിലൂടെ അശ്ലീലഭാഷയില്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി. സൈബര്‍ തെളിവുകളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in